Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 10:35 AM IST Updated On
date_range 27 Nov 2017 10:35 AM ISTനേതാജി ക്ലബ് വാർഷികാഘോഷം
text_fieldsbookmark_border
പിലാത്തറ: കടന്നപ്പള്ളി നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 30ാമത് വാർഷികാഘോഷം 30ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. യുവവാദ്യകലാകാരൻ സുധാകര മാരാരെ അനുമോദിക്കും. തുടർന്ന് നൃത്തനിശ. വാർഷികാഘോഷത്തിെൻറ ഭാഗമായി ഫുട്ബാൾ മേള, മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, ഗ്രാമീണവോളി, കർഷകസംഗമം, നാടകകൂട്ടായ്മ, വനിതാസംഗമം, ചലച്ചിത്ര പ്രദർശനം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. 29ന് പിലാത്തറയിൽനിന്ന് ബൈക്കുറാലിയും ആറ് മണിക്ക് ഓഫിസ് ഉദ്ഘാടനവും നടക്കും. വാർത്താസമ്മേളനത്തിൽ ഇ.എൻ. പത്മനാഭൻ മാസ്റ്റർ, കെ.വി. ബാലകൃഷ്ണൻ, സുധീഷ് കടന്നപ്പള്ളി, സി.ടി. വിജയൻ, കെ.വി. ജനാർദനൻ, ഫൽഗുനൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story