Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 10:56 AM IST Updated On
date_range 23 Nov 2017 10:56 AM ISTരാമക്ഷേത്ര നിർമാണമുഹൂർത്തം: ഹിന്ദുസംഗമം നാളെ മുതൽ
text_fieldsbookmark_border
മംഗളൂരു: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് മുഹൂർത്തംകുറിക്കാൻ ഉഡുപ്പി റോയൽ ഗാർഡനിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ നടക്കുന്ന ധർമ സൻസദിന് ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സന്ന്യാസികളും സംഘ്പരിവാർ പ്രവർത്തകരും ഒത്തുചേരുന്ന ഹിന്ദുമഹാസംഗമമാണ് വിശ്വഹിന്ദു പരിഷത്ത് ഒരുക്കുന്നത്. ഉഡുപ്പിയിലും പരിസരങ്ങളിലും പ്രധാന കവലകളും പാതകളും കാവിക്കൊടി തോരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. തുംകൂരു സിദ്ധഗംഗ മഠാധിപതി ശിവകുമാർ മഹാസ്വാമി നാളെ രാവിലെ 10ന് ഉദ്ഘാടനം നിർവഹിക്കും. ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും. രാമക്ഷേത്രനിർമാണവും പശുസംരക്ഷണ മാർഗങ്ങളുമാണ് പ്രഥമദിനം ചർച്ചചെയ്യുക. രണ്ടാം ദിനം മതമൈത്രിയിലും മതംമാറ്റം തടയലിലും ഊന്നിയാണ് ചർച്ചകൾ. ഞായറാഴ്ച രാമക്ഷേത്രനിർമാണത്തിന് മുഹൂർത്തം തീരുമാനിക്കും. ശോഭായാത്രയോടെയാണ് സംഗമം സമാപിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story