Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴീക്കോട്ട്​ സി.പി.എം...

അഴീക്കോട്ട്​ സി.പി.എം പ്രവർത്തക​െൻറ വീടിന് നേരെ അക്രമം

text_fields
bookmark_border
അഴീക്കോട്: അഴീക്കോട് വെള്ളക്കല്ല് സി.പി.എം പ്രവർത്തക​െൻറ വീടിന് നേരെ അക്രമം. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ചിറക്കൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം അഴീക്കോട് നോർത്ത് ലോക്കലിലെ വെള്ളക്കല്ല് ബ്രാഞ്ചംഗവുമായ എം.വി. ലക്ഷ്മണ​െൻറ വീടിന് നേരെയാണ് അക്രമമുണ്ടായത്. വീടി​െൻറ മുൻഭാഗത്തെ മൂന്ന് ജനൽഗ്ലാസുകളും അലങ്കാരമത്സ്യം വളർത്തുന്ന അക്വേറിയവും തകർത്തു. എം.വി. ലക്ഷ്മണ​െൻറ മകൻ എം.വി. ലജിത്ത് ഡി.വൈ.എഫ്.ഐ അഴീക്കോട് നോർത്ത് മേഖല പ്രസിഡൻറാണ്. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഞായറാഴ്ച മുതൽ അഴീക്കോട് പഞ്ചായത്തിലെ അഴീക്കൽ, ഓലാടത്താഴെ, വെള്ളക്കല്ല് എന്നീ പ്രദേശങ്ങളിൽ എസ്.ഡി.പി.ഐ-സി.പി.എം സംഘർഷവും ആർ.എസ്.എസ്-സി.പി.എം സംഘർഷവുമുണ്ടായിരുന്നു. രാഷ്ട്രീയസംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ പൊലീസ് മേധാവി നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story