Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രെയിൻ സമയത്തിൽ 30...

ട്രെയിൻ സമയത്തിൽ 30 വരെ മാറ്റം

text_fields
bookmark_border
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ മാസം 21 മുതൽ 30 വരെ ചില ട്രെയിനുകളുെട യാത്രസമയത്തിൽ ക്രമീകരണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആലപ്പുഴ– ധാൻബാദ് (13352) എക്സ്പ്രസ് രണ്ടരമണിക്കൂർ വൈകി രാവിലെ 8.25ന് പുറപ്പെടും. എറണാകുളം– ബാംഗ്ലൂർ ഇൻറർസിറ്റി എക്സ്പ്രസ് (12678) എറണാകുളം ജങ്ഷനിൽനിന്ന് ഒന്നേകാൽ മണിക്കൂർ വൈകി രാവിലെ 10.25ന് പുറപ്പെടും. എറണാകുളം– കോട്ടയം– കൊല്ലം പാസഞ്ചർ (56391) വൈകീട്ട് 6.30ന് പുറപ്പെട്ട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലം– കോട്ടയം പാസഞ്ചർ ( 56394) കായംകുളത്തുനിന്ന് രാവിലെ 9.30ന് പുറപ്പെടും. എറണാകുളം– ആലപ്പുഴ–കൊല്ലം മെമു (66309) വൈകീട്ട് 5.40ന് പുറപ്പെട്ട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലം– ആലപ്പുഴ– എറണാകുളം–മെമു (66302) കായംകുളത്തുനിന്ന് രാവിലെ 9.47ന് പുറപ്പെടും. തിരുവനന്തപുരം– മുംബൈ എക്സ്പ്രസ് (16322) 25ന് വഴിമധ്യേ ഒരു മണിക്കൂർ വൈകും. തിരുനെൽവേലി –ബിലാസ്പൂർ എക്സ്പ്രസ് (22620) 26ന് വഴിമധ്യേ ഒരു മണിക്കൂർ വൈകും. എറണാകുളം –ബിലാസ്പൂർ എക്സ്പ്രസ് (22816) 22നും 29നും വഴിമധ്യേ ഒരു മണിക്കൂർ വൈകുമെന്നും പബ്ലിക് റിലേഷൻ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story