Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 10:56 AM IST Updated On
date_range 21 Nov 2017 10:56 AM ISTചെറുപുഴയിലെ അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ പിന്തുണയെന്ന് കോണ്‍ഗ്രസ്
text_fieldsbookmark_border
ചെറുപുഴ: ചെറുപുഴ ടൗണില്‍ ചട്ടം ലംഘിച്ച് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ തടയുന്നതിന് പഞ്ചായത്ത് എടുക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. ചെറുപുഴ പുതിയ പാലത്തിന് സമീപം അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ നല്കാന് വിസമ്മതിച്ച പഞ്ചായത്ത് ജീവനക്കാരെ കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഭരണത്തിന് പിന്തുണ നല്കുന്ന സി.പി.എം നിശ്ശബ്ദത പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. സി.പി.എം പഞ്ചായത്തംഗത്തിെൻറ ഉടമസ്ഥതയില്‍ മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാതെ ജോസ്ഗിരിയില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാം അടുച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.കെ.സുരേഷ്കുമാര്‍, വി.കൃഷ്ണന്, തങ്കച്ചന് കാവാലം, മനോജ് വടക്കേല്‍, എം.കരുണാകരന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story