Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 10:50 AM IST Updated On
date_range 20 Nov 2017 10:50 AM ISTബസ് പണിമുടക്കിൽ ജനം വലഞ്ഞു
text_fieldsbookmark_border
മാഹി: ഒക്ടോബറിലെ ശമ്പളം ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാഹിയുൾെപ്പടെ പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ ബസ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. മാഹിയിൽ പുതുച്ചേരി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷെൻറ നാല് ബസുകളാണ് സർവിസ് നടത്തുന്നത്. പന്തക്കലിൽനിന്ന് പള്ളൂരിലേക്കും മാഹിയിലേക്കുമുള്ള ഓർഡിനറി സർവിസുകളും പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും തിരിച്ചുമുള്ള സർവിസുമാണ് മുടങ്ങിയത്. ടിക്കറ്റുകൾ റിസർവ്ചെയ്തവർക്ക് തുക തിരികെ നൽകി. പുതുച്ചേരിയില്‍ ശനിയാഴ്ചയും കാരൈക്കലില്‍ വ്യാഴാഴ്ചയുമാണ് പണിമുടക്ക് തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story