Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 10:47 AM IST Updated On
date_range 20 Nov 2017 10:47 AM ISTഇന്ദിരാജി അനുസ്മരണം
text_fieldsbookmark_border
പഴയങ്ങാടി: ഇന്ദിര ഗാന്ധിയുടെ ജന്മദിനാഘോഷത്തിെൻറ ഭാഗമായി മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വെങ്ങര ഇന്ദിര ഗാന്ധി സ്മൃതിമണ്ഡപത്തിന് മുന്നിൽ ജനാധിപത്യസംരക്ഷണ പ്രതിജ്ഞയെടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സുധീർ വെങ്ങര അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി കക്കോപ്രവൻ മോഹനൻ ജനാധിപത്യസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം ടി. കരുണാകരൻ, വി.പി. മുഹമ്മദലി, എം. പവിത്രൻ, ഇ. മനോജ്കുമാർ, എം.വി. മനോജ്, കെ. കുമാരൻ, സോനു ബി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പഴയങ്ങാടി: വെങ്ങര ഇന്ദിരാജി ക്ലബ് ഇന്ദിര ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കൂടചിരെ ശ്രീജിത്ത്, എം. കൃഷ്ണൻ, സോനു ബി. കൃഷ്ണൻ, മടപ്പള്ളി പ്രമോദ്, കുട ചീരെ രാജീവൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story