Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലർവാടി ബാലസംഘം, ടീൻ...

മലർവാടി ബാലസംഘം, ടീൻ ഇന്ത്യ ലിറ്റിൽ സ്​കോളർ വിജ്ഞാനോത്സവം

text_fields
bookmark_border
കണ്ണൂർ: മലർവാടി ബാലസംഘം, ടീൻ ഇന്ത്യ ചേർെന്നാരുക്കിയ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം ജില്ലതല മത്സരം താവക്കര യൂനിറ്റി സ​െൻററിൽ നടന്നു. 12 സബ്ജില്ല കേന്ദ്രങ്ങളിൽ വിജയികളായവരാണ് പെങ്കടുത്തത്. 'മാധ്യമം വെളിച്ചം' മീഡിയ പാർട്ണറാണ്. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ മത്സരം ഉദ്ഘാടനംചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും യു.പി. സിദ്ദീഖ് മാസ്റ്റർ, ജില്ല സെക്രട്ടറി എം. ഹനീഫ മാസ്റ്റർ, വൈസ് പ്രസിഡൻറ് സാജിദ് നദ്വി, കെ.എം. മഖ്ബൂൽ മാസ്റ്റർ എന്നിവർ വിതരണംചെയ്തു. സി.കെ. മുനവ്വിർ, ഇംതിയാസ് കവിയൂർ, സീനത്ത് ചേലേരി, സക്കീന വളപട്ടണം, സി.എച്ച്. ഖൗലത്ത്, അബ്ദുറഉൗഫ്, അബ്ദുൽ ജലീൽ, കുഞ്ഞബ്ദുല്ല മാസ്റ്റർ, അമീർ മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു. മലർവാടി ബാലസംഘം ജില്ല കോഒാഡിനേറ്റർ കെ.കെ. ഷുഹൈബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. വിവിധ വിഭാഗങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ: എൽ.പി വിഭാഗം: മേധ (---------സേക്രഡ്ഹാർട്ട്???? ഹയർസെക്കൻഡറി സ്കൂൾ, തലശ്ശേരി), എ. നഫീസത്തുൽ മിസ്രിയ (ആഡൂർ ഇൗസ്റ്റ് എൽ.പി സ്കൂൾ), കെ.വി. ദേവ്ന (പി.സി ഗുരുവിലാസം ബേസിക് സ്കൂൾ, വടക്കുമ്പാട്). യു.പി വിഭാഗം: പി. അംജിത്ത് (ഒതയമാടം യു.പി സ്കൂൾ), വി. യൂസുഫ് (ദീനുൽഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ സിറ്റി), റിഥിൻ എം. രാജീവ് (ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂൾ, തളിപ്പറമ്പ്). ഹൈസ്കൂൾ വിഭാഗം: ഗീതു പ്രകാശ് (മമ്പറം ഹയർസെക്കൻഡറി സ്കൂൾ), കെ. സ്നിഗ്ധ (രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, മൊകേരി), സി. ധ്യാൻജിത്ത് (പെരളശ്ശേരി എ.കെ.ജി ഹയർസെക്കൻഡറി സ്കൂൾ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story