Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 10:56 AM IST Updated On
date_range 18 Nov 2017 10:56 AM ISTകൂത്തുപറമ്പ് ഉപജില്ല കലോത്സവം 21 മുതൽ
text_fieldsbookmark_border
കൂത്തുപറമ്പ്: ഉപജില്ല സ്കൂൾ കലോത്സവം 21 മുതൽ 24വരെ പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വാഗ്ഭടാനന്ദ നഗറിൽ 21ന് രാവിലെ 10ന് എ.ഇ.ഒ സി. ഉഷ പതാക ഉയർത്തും. 22ന് 10ന് കലോത്സവ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ എം. സുകുമാരൻ നിർവഹിക്കും. 24ന് വൈകീട്ട് അഞ്ചിന് സമാപനപരിപാടി സംവിധായകൻ എം. മോഹനൻ ഉദ്ഘാടനം ചെയ്യും. ഉപജില്ലയിലെ 82 സ്കൂളുകളിൽനിന്ന് 4000ത്തോളം വിദ്യാർഥികൾ മത്സരത്തിനായെത്തും. നാലു ദിവസമായി 10 വേദികളിൽ നടക്കുന്ന മേളയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എ.ഇ.ഒ സി. ഉഷ, പ്രിൻസിപ്പൽ എ. രാജൻ, കെ.പി. പ്രമോദ്, വി. രാജൻ മാസ്റ്റർ, ടി.കെ. രാജീവൻ, എൻ. സതീന്ദ്രൻ മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story