Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദൃശ്യ വിസ്മയയാത്ര

ദൃശ്യ വിസ്മയയാത്ര

text_fields
bookmark_border
പാനൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ബാലജനവേദി സംഘടിപ്പിക്കുന്ന ദൃശ്യവിസ്മയയാത്ര ശനിയാഴ്ച പാനൂരിൽ അരങ്ങേറുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നെഹ്റു-, ഇന്ദിര ജയന്തി വാരാഘോഷത്തി​െൻറ ഭാഗമായി സൗഹൃദ ഇന്ത്യയുടെ പുനഃസൃഷ്ടിക്ക് എന്ന മുദ്രാവാക്യവുമായാണ് ദൃശ്യവിസ്മയയാത്ര ഒരുക്കുന്നത്. കുരുന്നുകളും യുവജനങ്ങളും പെങ്കടുക്കുന്ന യാത്ര താഴെ പൂക്കോം കാട്ടി മുക്കിൽനിന്നാരംഭിച്ച് ടൗൺവഴി ഗുരുസന്നിധി ഗ്രൗണ്ടിൽ സമാപിക്കും. 10,000ത്തോളം പേർ ഘോഷയാത്രയിൽ പങ്കാളികളാകും. കൂടാതെ മയിലാട്ടം, പൂക്കാവടിയാട്ടം, ബൊമ്മനാട്ടം, പൊയ്ക്കാൽ നടത്തം, തെയ്യം, നാസിക് ബാൻഡ്, പവർ ബാൻഡ്, ശിങ്കാരിമേളം, ദഫ് കളി, കളരി, കരാട്ടേ തുടങ്ങിയ കലാരൂപങ്ങളും നിശ്ചല-ചലനദൃശ്യങ്ങളും ഉണ്ടായിരിക്കും. കുട്ടികളുടെ വിവിധ കലാപ്രദർശനങ്ങളും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ കെ.പി. സാജു, കെ.പി. ഹാഷിം, കെ. ഭാസ്കരൻ, എം.പി. ഉത്തമൻ, സജീവ് ഒതയോത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story