Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ്​ മർദനം:...

പൊലീസ്​ മർദനം: സമരസമിതി ഒപ്പ് ശേഖരിച്ചു

text_fields
bookmark_border
മാഹി: പൂഴിത്തലയിലെ നകുലൻ എന്ന അനിലിനെ പൊലീസ് മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന സമരത്തി​െൻറ ഭാഗമായി ഒപ്പുശേഖരണം നടത്തി. മാഹി സിവിൽ സ്റ്റേഷന് സമീപം നടന്ന ഒപ്പുശേഖരണം എഴുത്തുകാരൻ എം. രാഘവൻ ഉദ്ഘാടനം ചെയ്തു. പള്ളൂരിലും മാഹി തീരദേശത്തും ഒപ്പുശേഖരണം നടത്തി. നൂറുകണക്കിന് ഒപ്പുകളുമായുള്ള ഭീമഹരജി ലഫ്. ഗവർണർ, ഉന്നത പൊലീസ് അധികാരികൾ എന്നിവർക്ക് സമർപ്പിക്കും. മർദിച്ച തീരദേശ എസ്.ഐ ജയരാജനെ സർവിസിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടും എസ്.ഐയെ സംരക്ഷിക്കുന്ന മാഹി െപാലീസി​െൻറ നടപടിക്കെതിരെയും ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് തീരദേശ വികസന സംയുക്ത സമരസമിതി സമരം നടത്തുന്നത്. ഇതുസംബന്ധിച്ച് സമരസമിതി ഭാരവാഹികൾ ഗവർണറുമായി വിഡിയോ കോൺഫറൻസിങ്ങും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story