Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 10:59 AM IST Updated On
date_range 10 Nov 2017 10:59 AM ISTടിപ്പുജയന്തി: മംഗളൂരുവിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി
text_fieldsbookmark_border
മംഗളൂരു: ബി.ജെ.പിയുടെ പ്രതിഷേധത്തിനും നവകർണാടക പരിവർത്തന യാത്രക്കുമിടയിൽ ജില്ല ഭരണകൂടം വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ടിപ്പുസുൽത്താൻ ജയന്തി ആഘോഷം മുൻനിർത്തി പൊലീസ് കനത്ത സുരക്ഷാസംവിധാനം ഏർപ്പെടുത്തി. മംഗളൂരുവിൽ വിവിധ സേനകൾ വ്യാഴാഴ്ച ഫ്ലാഗ് മാർച്ച് നടത്തി. ജില്ല ഭരണകൂടം സംഘടിപ്പിക്കുന്ന ടിപ്പുജയന്തി ആഘോഷപരിപാടികളുമായി സഹകരിക്കാൻ ജില്ല ഡെപ്യൂട്ടി കമീഷണർ ശശികാന്ത് വാർത്താസമ്മേളനത്തിൽ ജനങ്ങളോട് അഭ്യർഥിച്ചു. ജില്ല പഞ്ചായത്ത് നേത്രാവതി ഹാളിൽ രാവിലെ 10നാണ് പരിപാടി. മംഗളൂരുവിൽ ഈ ചടങ്ങ് മാത്രമേയുള്ളൂ. സംഘടനകൾക്ക് ആഘോഷിക്കാൻ അനുമതി നൽകിയിട്ടില്ല. സർക്കാർ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽനിന്ന് ബി.ജെ.പി ജനപ്രതിനിധികളെ ഒഴിവാക്കി. പേര് ഉൾപ്പെടുത്തുന്നതിൽ ബി.ജെ.പി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വാക്കാലോ രേഖാമൂലമോ എതിർപ്പ് അറിയിച്ചവരെ പരിപാടിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ഇതനുസരിച്ച് ദക്ഷിണ കന്നട ജില്ലതല പരിപാടിയിൽനിന്ന് ബി.ജെ.പിക്കാരായ നളിൻകുമാർ കട്ടീൽ എം.പി, ഗണേശ് കാർണിക് എം.എൽ.സി എന്നിവരെ ഒഴിവാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story