Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 10:54 AM IST Updated On
date_range 9 Nov 2017 10:54 AM ISTദേശീയ ചെസിന് പയ്യന്നൂരിൽനിന്ന് നാല് പെൺപോരാളികൾ
text_fieldsbookmark_border
പയ്യന്നൂർ: ഈ മാസം 10 മുതൽ 14 വരെ വാറങ്കലിൽ നടക്കുന്ന ദേശീയ സ്കൂൾ ചെസിന് പയ്യന്നൂരിൽ നിന്ന് നാല് പെൺപോരാളികൾ. കണ്ണൂർ ജില്ലയിൽ നിന്ന് 10 പേരാണ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്നത്. ഇതിൽ നാലുപേരും പയ്യന്നൂർക്കാരാണ്. വി.എസ്. സ്വാഹ, സി.സി. അഷിത, നന്ദന പി. വിനോദ്, പി. ദേവിക എന്നിവരാണ് പയ്യന്നൂരിെൻറ പെൺപടക്കൂട്ടം. സ്വാഹ മുൻ സംസ്ഥാന അണ്ടർ 17 വനിത വിഭാഗം ചാമ്പ്യനാണ്. എട്ടുതവണ ദേശീയ മത്സരത്തിൽ പങ്കെടുത്തതിെൻറ കരുത്തുമായാണ് ഈ താരം പോരിനിറങ്ങുന്നത്. പയ്യന്നൂരിലെ ശങ്കരൻ -വിധുബാല ദമ്പതികളുടെ മകളായ സ്വാഹ കണ്ടങ്കാളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. അഷിത മുൻ സംസ്ഥാന അണ്ടർ 11 വനിത ചാമ്പ്യനാണ്. കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഈ താരം കാനായിയിലെ അജയൻ -ഷീജ ദമ്പതികളുടെ മകളാണ്. സംസ്ഥാന സ്കൂൾ ചെസിൽ വ്യക്തിഗത കാറ്റഗറി ചാമ്പ്യനായ ദേവിക ആറാം തവണയാണ് ദേശീയ മത്സരത്തിനിറങ്ങുന്നത്. കരിവെള്ളൂർ എ.വി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഈ മിടുക്കി ഇ. ചന്ദ്രെൻറയും ഉമാദേവിയുടെയും മകളാണ്. പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ നന്ദന പി. വിനോദ് ദേശീയ കേന്ദ്രീയ വിദ്യാലയ ചെസിലെ ഇരട്ട സ്വർണ തിളക്കവുമായാണ് വാറങ്കലിലെ ബൗദ്ധിക വിനോദ മത്സരത്തിനിറങ്ങുന്നത്. കെ. വിനോദ് കുമാറിെൻറയും പി. പ്രീതയുടെയും മകളാണ്. വിവിധ ദേശീയ സംസ്ഥാന മത്സരങ്ങളിൽ കണ്ണൂരിെൻറയും സംസ്ഥാനത്തിെൻറയും പതാകവാഹകരായ ഈ പെൺപട തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കരുനീക്കാൻ തയാറെടുക്കുന്നതെന്ന് മുൻ ദേശീയ താരവും ചെസ് പരിശീലകനുമായ വി.വി. ബാലറാം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story