Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 11:03 AM IST Updated On
date_range 8 Nov 2017 11:03 AM ISTവളപട്ടണത്തെ ഹാർഡ് ബോർഡിന് 'മണി പവർ'
text_fieldsbookmark_border
കണ്ണൂർ: നോട്ടുനിരോധനത്തിന് ഒരുവർഷം തികയുേമ്പാൾ നിരോധിത നോട്ടുകൾ വളപട്ടണത്തുനിന്ന് ഹാർഡ് ബോർഡുകളായി കടൽകടക്കുന്നു. വളപട്ടണം വെസ്റ്റേൺ ഇന്ത്യ െപ്ലെവുഡ് കമ്പനിയിൽ മരത്തിെൻറ പൾപ്പിനോടൊപ്പം നിരോധിത നോട്ടുകൾ പൊടിച്ച് കൂട്ടിക്കുഴച്ചാണ് ഹാർഡ്ബോർഡ് നിർമിക്കുന്നത്. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഹാർഡ് ബോർഡുകൾ കയറ്റിപ്പോകുന്നത്. ജനങ്ങൾ ബാങ്കുകളിൽ തിരിച്ചടച്ച ആയിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടുകൾ റിസർവ് ബാങ്കിെൻറ തിരുവനന്തപുരം മേഖലാ ഒാഫിസിൽനിന്നാണ് പ്ലൈവുഡ് കമ്പനിയിലേെക്കത്തുന്നത്. പൂർണമായും നുറുക്കി ചെറിയ കട്ടകളുടെ രൂപത്തിലാക്കിയാണ് നോട്ടുകൾ പ്ലൈവുഡ് കമ്പനിക്ക് നൽകുക. ഇവ നന്നായി പുഴുങ്ങിയശേഷം ഡിഫൈബ്രേറ്ററിൽ അരച്ചെടുത്ത് പൾപ്പാക്കി മാറ്റുന്നു. തുടർന്ന് പതിവ് പൾപ്പിനോടൊപ്പം കറൻസി പൾപ്പിെൻറ ആറു ശതമാനം കൂട്ടിച്ചേർത്താണ് ഹാർഡ് ബോർഡ് ആയി മാറ്റുന്നത്. നേരെത്ത ന്യൂസ് പ്രിൻറ് പൾപ്പ് ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ കറൻസി പൾപ്പ് ഉപയോഗിക്കുന്നത്. ന്യൂസ് പ്രിൻറിനെ അപേക്ഷിച്ച് കറൻസിക്ക് കട്ടി കൂടുതലാണ്. അത് ഹാർഡ് ബോർഡിെൻറ ഗുണനിലവാരം ഉയർത്തുന്നു. അതിനാൽ, നിേരാധിച്ച കറൻസി പൾപ്പ് ഉൾപ്പെടുത്തി നിർമിച്ച ഹാർഡ് ബോർഡുകൾ പ്രീമിയം ബ്രാൻഡായാണ് വിപണിയിലേക്ക് നൽകുന്നത്. ആവശ്യക്കാർ ഏറെയാണിതിന്. വിലയും കൂടുതലുണ്ട്. നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരു മാസത്തിനകംതന്നെ പഴയ നോട്ടുകൾ വളപട്ടണം പ്ലൈവുഡ് കമ്പനിയിൽ എത്തിയിരുന്നു. ഒരുവർഷത്തിനിടെ അമ്പേതാളം ട്രെയിലറുകളിലായി 800 ടണ്ണിലേറെ നിരോധിത നോട്ടുകൾ എത്തിയതായി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനി അധികൃതർ പറഞ്ഞു. ടണ്ണിന് 128 രൂപ നിരക്കിലാണ് റിസർവ് ബാങ്ക് പ്ലൈവുഡ് കമ്പനിക്ക് നോട്ട് നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story