Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 10:59 AM IST Updated On
date_range 8 Nov 2017 10:59 AM ISTമിന്നൽ: മൂന്നുപേർക്ക് പരിക്ക്; ഗൃഹോപകരണങ്ങൾ കത്തിനശിച്ചു
text_fieldsbookmark_border
കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മിന്നലിൽ മല്ലം ചാത്തപ്പടിയിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഏതാനും വീടുകൾക്ക് വിള്ളലുണ്ടായി. ചാത്തപ്പടിയിലെ രാജീവ് (50), മകന്‍ രജീഷ് (28), രജീഷിെൻറ ഭാര്യ മോളിഷ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചാത്തപ്പടിയിലെ സരോജിനിയുടെ വീടിെൻറ ഭിത്തിയില്‍ വിള്ളല്‍ വീണു. ഇവരുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. ചാത്തപ്പടിയിലെ അബൂബക്കറിെൻറ വീടിെൻറ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. നെക്രാജെ കോളാറിൽ മോഹനൻ, മാന്യ ചുക്കിനടുക്കയിലെ സരസ്വതി എന്നിവരുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story