Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിയമം ലംഘിച്ച്...

നിയമം ലംഘിച്ച് മത്സ്യബന്ധനം; അഞ്ച് ബോട്ടുകൾ പിടികൂടി

text_fields
bookmark_border
അഴീക്കൽ: മാട്ടൂൽ, എഴിമല, പടന്ന ഭാഗത്തുനിന്ന് ദൂരപരിധി ലംഘിച്ച് ട്രോൾ വല മത്സ്യബന്ധനം നടത്തിയ അഞ്ച് ബോട്ടുകൾ കണ്ണൂർ മറൈൻ എൻഫോഴ്‌സ്‌മ​െൻറ് പിടികൂടി. ചൊവ്വാഴ്ച പുലർച്ച 6.30ഓടെയാണ് യന്ത്രവത്കൃത ബോട്ടുകൾ പിടികൂടിയത്. കരയിൽനിന്ന് ഒരുനോട്ടിക്കൽ മൈൽ ദൂരെ മത്സ്യബന്ധനം നടത്തുകയായിരുന്ന കുന്താപുരം സ്വദേശി നാഗരാജി​െൻറ ഭൂമിക ബോട്ടും കർണാടക മംഗളൂരു സ്വദേശി മുഹമ്മദ് ഇക്ബാലി​െൻറ മുഹമ്മദ് സജ്‌മൽ ബോട്ടും കണ്ണൂർ അഴീക്കൽ സ്വദേശി പി.പി. അഭിലാഷി​െൻറ ഗുരുബ്രഹ്മ ബോട്ടും ഒന്നര നോട്ടിക്കൽ മൈൽ ദൂരെ മത്സ്യബന്ധനം നടത്തിയ ചെറുവത്തൂർ സ്വദേശി നവാസി​െൻറ ബാഗ്ദാദ് ബോട്ടും ചെറുവത്തൂർ സ്വദേശി ഇ.വി. ഷാജിയുടെ നിലമംഗലം ബോട്ടുമാണ് പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്‌മ​െൻറ് അസി. ഡയറക്ടർ അജിതയുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. എസ്.ഐ ഇൻചാർജ് കെ. മുരളീധരൻ, സി.പി.ഒമാരായ എൻ.വി. ഷിനിൽ, കെ.സി. ഷഫീർ, റെസ്ക്യു ഗാർഡ് ഷൈജു, രാജേഷ്, ബോട്ട് സ്രാങ്ക് അജിത്, അയ്യൂബ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story