Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 10:53 AM IST Updated On
date_range 8 Nov 2017 10:53 AM ISTചിറ്റടിയിലേത് ബോംബല്ല; കടലാസുപടക്കം
text_fieldsbookmark_border
പയ്യന്നൂർ: രാമന്തളി ചിറ്റടിയിൽ രണ്ടു ദിവസങ്ങളിലായുണ്ടായ സ്ഫോടന ശബ്ദം കടലാസ് പടക്കമെന്ന് കണ്ടെത്തൽ. ചൊവ്വാഴ്ച കണ്ണൂരിൽനിന്നെത്തിയ ബോംബ് സ്ക്വാഡാണ് ഇത് സ്ഥിരീകരിച്ചത്. കടലാസുകൊണ്ടുണ്ടാക്കിയ പടക്കം ആരോ കത്തിച്ചെറിഞ്ഞതാണെന്നാണ് കണ്ടെത്തൽ. എന്നാൽ, ആരാണ് കത്തിച്ചതെന്ന് കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെയാണ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചിറ്റടിയിലും പരിസരങ്ങളിലും പരിശോധന നടത്തിയത്. പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ ബോംബ് കണ്ടെത്താനായില്ല. എന്നാൽ, പരിശോധനയിൽ പടക്കം പൊട്ടിയപ്പോൾ ചിതറിയ കടലാസ് കഷണങ്ങൾ കണ്ടെത്തി. ഇതു ശേഖരിച്ച് കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പടക്കമാണെന്ന് സ്ഥിരീകരിച്ചതെന്ന് എസ്.ഐ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story