Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 10:53 AM IST Updated On
date_range 7 Nov 2017 10:53 AM ISTചാനൽ ലേഖികക്കുനേരെ അക്രമം
text_fieldsbookmark_border
തളിപ്പറമ്പ്: ധർമശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീൽ ടി.വി ന്യൂസ് റിപ്പോർട്ടർ നീതുവിനെ ധർമശാലയിലെ പേരാൽ ഹോട്ടൽ ജീവനക്കാർ കൈയേറ്റം ചെയ്തു. ധർമശാലയിലെ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാനെത്തിയ വിവാഹപാർട്ടിക്കാരുമായി തൊട്ടടുത്ത പേരാൽ ഹോട്ടൽ ജീവനക്കാർ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു അക്രമം. നീതുവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് എ.കെ. ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് െജയിംസ് മാത്യു എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി എന്നിവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story