Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇതരസംസ്​ഥാന തൊഴിലാളി...

ഇതരസംസ്​ഥാന തൊഴിലാളി സംഗമം

text_fields
bookmark_border
ശ്രീകണ്ഠപുരം: ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ സംഗമം നടത്തി. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി. ആവശ്യമായ പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള നിർദേശങ്ങളും നൽകി. ഇവർക്കുനേരെ ഏതെങ്കിലും തരത്തിലുള്ള അക്രമമോ പീഡനമോ ഉണ്ടായാൽ പരാതി നൽകാമെന്നും പൊലീസ് അറിയിച്ചു. എസ്.ഐ ഇ. നാരായണൻ ബോധവത്കരണക്ലാസെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രവീന്ദ്രൻ, കെ. പ്രസാദ്, ഹോം ഗാർഡ് ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story