Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 10:51 AM IST Updated On
date_range 6 Nov 2017 10:51 AM ISTപുലിയുടെ സഞ്ചാരപാതയായി ആറളം ആനമതിൽ
text_fieldsbookmark_border
കേളകം: പുതുതായി നിർമിച്ച ആറളം ആനമതിൽ പുലിയുടെ സഞ്ചാരപാതയായതായി നാട്ടുകാർ. കഴിഞ്ഞദിവസം അടക്കത്തോട്ടിന് സമീപം വാളുമുക്ക്, പടത്തുപാറ എന്നിവിടങ്ങളിലാണ് ആനമതിലിനു മുകളിലൂടെ പുലി കടന്നുപോകുന്നത് സമീപ വാസികളുടെ ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ദിവസം റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളി പടതുപറയിലെ ആനമതിലിനു മുകളിലായി കടുവയെയും കണ്ടതായി സമീപവാസികളോട് പറഞ്ഞിരുന്നു. കടുവയും പുലിയും ആറളം വന്യജീവി സങ്കേതത്തോടു ചേർന്നു നിർമിച്ച ആനമതിലിനു മീതെക്കൂടി സഞ്ചാരം തുടങ്ങിയതോടെ സമീപത്തെ പുഴയിലിറങ്ങാൻപോലും ഭയക്കുകയാണ് സമീപവാസികൾ. ആനമതിലിനു സമീപം കടുവ ഭീതിമൂലം ആടുമാടുകളെ മേക്കാനും കെട്ടിയിടുന്നതിനും ഭയക്കുകയാണ് പ്രദേശ വാസികൾ .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story