Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.ആർ വാക്സിൻ:...

എം.ആർ വാക്സിൻ: പിന്നാക്കമായ സ്​കൂളുകളുടെ യോഗം നാളെ

text_fields
bookmark_border
കണ്ണൂർ: മീസിൽസ്-റൂബെല്ല വാക്സിനേഷൻ കാമ്പയിനിൽ 500 വിദ്യാർഥികളിലധികം പഠിക്കുന്ന സ്കൂളുകളിൽ 70 ശതമാനത്തിൽ കുറവ് മാത്രം കുത്തിവെപ്പ് എടുത്ത സ്കൂളുകളുടെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡൻറുമാർ, സ്വകാര്യ സ്കൂൾ മാനേജ്മ​െൻറ് പ്രതിനിധികൾ എന്നിവരുടെ യോഗം തിങ്കളാഴ്ച ചേരും. ഉച്ച രണ്ടിന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടറുടെ നേതൃത്വത്തിലാണ് യോഗം. സ്കൂൾതല കുത്തിവെപ്പ് പരിപാടിയിൽ ഇതുവരെ കൈവരിച്ച നേട്ടം യോഗം അവലോകനം ചെയ്യും. പിന്നാക്കംനിൽക്കുന്ന സ്കൂളുകൾക്ക് പ്രത്യേക കർമപദ്ധതിക്ക് രൂപംനൽകും. 15 വയസ്സു വരെയുള്ള മുഴുവൻ കുട്ടികളും നവംബർ 18നകം എം.ആർ കുത്തിവെപ്പെടുത്തുവെന്ന് സ്കൂൾ അധികൃതരും പ്രധാനാധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണം. ജില്ലയിൽ 3,48,923 കുട്ടികൾക്ക് ഇതിനകം കുത്തിവെപ്പ് നൽകിയതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story