Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുശൗചാലയം:...

പൊതുശൗചാലയം: പമ്പുടമകൾക്ക്​ വിസമ്മതം

text_fields
bookmark_border
മാഹി: സ്വച്ഛ് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാഹി മേഖലയിൽ പ്രവർത്തിക്കുന്ന 14 പെട്രോൾ പമ്പുകളിലെയും ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കി മാറ്റാനുള്ള നഗരസഭയുടെ നീക്കത്തിൽ പെട്രോൾ പമ്പ് ഡീലേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. മാഹി നഗരസഭ കമീഷണർ അമൻ ശർമ ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് പമ്പുടമകൾ പ്രതിഷേധം അറിയിച്ചത്. ശൗചാലയങ്ങൾ ഇല്ലാത്ത മദ്യശാലകളിൽ അവ സ്ഥാപിക്കണമെന്നും സർക്കാർ ഓഫിസുകളിലെ ജീവനക്കാർമാത്രം ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പൊതുശൗചാലയങ്ങളാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. പെട്രോൾ പമ്പി​െൻറ സമീപത്തെ പാതയോരത്തും ശൗചാലയത്തിന് സമീപവും പബ്ലിക് ടോയ്ലറ്റ് എന്ന സൂചനാ ബോർഡ് സ്ഥാപിക്കാൻ കമീഷണർ നിർദേശം നൽകിയെങ്കിലും മാഹി ടൗണിൽ പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ, പന്തക്കലിൽ വ്യാഴാഴ്ച വൈകീേട്ടാടെ ചില പമ്പുകൾ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ തയാറായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story