Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:05 AM IST Updated On
date_range 2 Nov 2017 11:05 AM ISTസർക്കാർ ഏജൻസിയുടെ നിക്ഷേപം തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസ്
text_fieldsbookmark_border
മംഗളൂരു: ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സർക്കാർ ഏജൻസി കെ.ആർ.ഐ.ഡി.എൽ ദേശസാൽകൃത ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയ 55 കോടി രൂപ ഏജൻസിയുടെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഐ.ഒ.സി ബാങ്ക് ശാഖ മാേനജർ മധുസൂദനൻ, ബല്ലാൾബാഗ് റീജനൽ ബാങ്ക് ചീഫ് മാേനജർ എ. സെന്തിൽകുമാർ എന്നിവർക്കെതിരെ സൂറത്കൽ പൊലീസ് കേസെടുത്തു. സർക്കാർ ഏജൻസി കഴിഞ്ഞ ആഗസ്റ്റ് 24ന് 20 കോടി, ആഗസ്റ്റ് 30ന് 35 കോടിയും നിക്ഷേപിച്ചിരുന്നു. 5.75 ശതമാനം പലിശ നിശ്ചയിച്ച് രേഖ കൈമാറ്റങ്ങൾ നടത്തി. എന്നാൽ, ആരോപണവിധേയരായ ബാങ്ക് ഉദ്യോഗസ്ഥർ ചേർന്ന് കെ.ആർ.ഐ.ഡി.എൽ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി തുക അതിലേക്ക് മാറ്റി തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി. ഏജൻസി അധികൃതരുടെ പരാതിയിലാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story