Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:59 AM IST Updated On
date_range 2 Nov 2017 10:59 AM ISTമദ്യം പിടികൂടിയ കേസിൽ തടവും പിഴയും
text_fieldsbookmark_border
തലശ്ശേരി: മദ്യം പിടികൂടിയ വ്യത്യസ്ത കേസുകളിൽ പ്രതികൾക്ക് തടവും പിഴയും. തലശ്ശേരി ജനറൽ ആശുപത്രി പരിസരത്തുനിന്ന് മാഹിയിൽനിന്നുള്ള 10 കുപ്പി വിദേശമദ്യവുമായി പിടിയിലായ കേസിൽ തലശ്ശേരി ചാലിൽ കേയീസ് ലൈനിലെ മക്കീൻറപുരയിൽ എം.പി. ഹുസൈനെ (46) രണ്ടുവർഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും അഡീഷനൽ ജില്ല സെഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചു. 2013 ഏപ്രിൽ 18ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പിഴയടക്കുന്നില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. കൂട്ടുപുഴയിൽ 180 മില്ലിലിറ്ററിെൻറ 35 കുപ്പി മദ്യവുമായി പിടികൂടിയ കേസിൽ ആറളം ഫാം 13ാം ബ്ലോക്കിലെ എ.കെ. പുരുഷോത്തമനെ ഒരുവർഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2016 സെപ്റ്റംബർ 28നാണ് കേസിനാസ്പദമായ സംഭവം. പിഴയടക്കുന്നില്ലെങ്കിൽ ഒരുമാസം കൂടി തടവ് അനുഭവിക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story