Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:59 AM IST Updated On
date_range 2 Nov 2017 10:59 AM ISTപാചകവാതക വിലവർധന: യൂത്ത്ലീഗ് പ്രതിഷേധിച്ചു
text_fieldsbookmark_border
കണ്ണൂര്‍: സാധാരണക്കാരുടെ നട്ടെല്ലൊടിക്കുംവിധം പാചകവാതകവില ഒറ്റയടിക്ക് 94 രൂപയോളം വർധിപ്പിച്ച കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. ഗ്യാസ്കുറ്റിക്ക് പിറകില്‍ നരേന്ദ്ര മോദിയെ പ്രതീകാത്മകമായി നടത്തിച്ചാണ് പ്രകടനം നടത്തിയത്. മുസ്ലിം യൂത്ത്ലീഗ് ജില്ല ട്രഷറര്‍ മുസ്ലിഹ് മഠത്തില്‍, സെക്രട്ടറി കെ.എം. ശംസുദ്ദീൻ, മണ്ഡലം പ്രസിഡൻറ് അല്‍താഫ് മാങ്ങാടൻ, ജനറൽ സെക്രട്ടറി അഷ്‌റഫ് കാഞ്ഞിരോട്, യൂത്ത്ലീഗ് എം.എസ്.എഫ് നേതാക്കളായ നസീര്‍ പുറത്തീൽ, വി.സി. താജുദ്ദീന്‍ മാസ്റ്റർ, കെ. ഷംസീര്‍, കെ.വി. മുഹമ്മദ് നവാസ്, ശിഹാബ് അറക്കകത്ത്, ഷക്കീബ് നീര്‍ച്ചാൽ, അസ്‌ലം പാരെത്ത്, സിയാദ് തങ്ങൾ, അക്രം അതിരകം, മനാസ് ചിരക്കല്‍കുളം, റാഷിദ് തായത്തെരു, ഗസ്സാലി താണ, ഇസ്മത്ത്, ഷക്കീബ്, സാജിര്‍ കിഴുന്ന, നൗഷാദ് കെ.ടി. നജാത്ത് തെക്കി എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story