Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊയിലൂരിൽ സി.പി.എം...

പൊയിലൂരിൽ സി.പി.എം പ്രകടനത്തിന് നേരെ അക്രമം

text_fields
bookmark_border
പാനൂർ: സി.പി.എം പൊയിലൂർ ലോക്കൽ സമ്മേളനത്തി​െൻറ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിനു നേരെ അക്രമം. അക്രമത്തിൽ സി.പി.എം പ്രവർത്തകർക്കും പാനൂർ സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം ലോക്കൽ സമ്മേളനത്തി​െൻറ സമാപനത്തോടനുബന്ധിച്ച് ബുധനാഴ്ച തൂവ്വക്കുന്ന് കേന്ദ്രീകരിച്ചുനടന്ന പ്രകടനം പൊയിലൂർ ചിറ്റുള്ളപീടികയിൽ സരസ്വതി വിദ്യാപീഠത്തിന് സമീപം എത്തിയപ്പോഴാണ് അക്രമമുണ്ടായത്. പരിക്കേറ്റ സി.പി.എം പ്രവർത്തകരായ കരുവള്ളിയിൽ ബാലൻ (65), പി.സി. സജിത്ത് പുല്ലായിത്തോട് (36), വി.കെ. പ്രജിത്ത് (25), ദിൽജിത്ത് (27), ഷിംജിത്ത് (25) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പാനൂർ സി.ഐ എം.കെ. സജീവിനെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രകടനം കടന്നുപോകുന്ന വഴിയിലെ ശാഖാകേന്ദ്രത്തിൽ സംഘടിച്ചുനിന്ന ആർ.എസ്.എസ് പ്രവർത്തകർ പ്രകടനത്തി​െൻറ മുൻഭാഗം കടന്നുപോയശേഷം പ്രവർത്തകർക്കുനേരെ കല്ലെറിയുകയും ആയുധങ്ങളുമായി ഇരച്ചുകയറി ആക്രമിക്കുകയുമായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. ഒരാഴ്ച മുമ്പ് കൈവേലിക്കലിലും സി.പി.എം ജാഥക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story