Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:56 AM IST Updated On
date_range 2 Nov 2017 10:56 AM ISTഎട്ടിക്കുളത്ത് 110 കെ.വി ലൈൻ പൊട്ടിവീണു
text_fieldsbookmark_border
പയ്യന്നൂർ: എട്ടിക്കുളം പള്ളി കോളനിയിൽ ജനവാസകേന്ദ്രത്തിനു സമീപം 110 കെ.വി ലൈൻ പൊട്ടിവീണു. ബുധനാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. ലൈൻ പൊട്ടിവീണത് റോഡിെൻറ സമീപത്തുള്ള മരത്തിെൻറ മുകളിലായതിനാൽ വൻദുരന്തം ഒഴിവായി. പള്ളി കോളനിയിൽ 110 കെ.വി ലൈൻ കടന്നുപോകുന്നതിന് സ്ഥാപിച്ച വലിയ ടവറിെൻറ മുകളിൽനിന്ന് ഒരു ലൈൻ ഉഗ്രശബ്ദത്തോടെ പൊട്ടി മരത്തിെൻറ മുകളിലേക്ക് വീഴുകയായിരുന്നു. ഈസമയം താഴെ റോഡിൽ മദ്റസയിലേക്ക് വിദ്യാർഥികൾ പോകുന്നുണ്ടായിരുന്നു. ലൈൻ മരത്തിൽ തങ്ങിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ വൈദ്യുതി ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചു. പിന്നീട് ജീവനക്കാരെത്തി ഉച്ചയോടെ ലൈൻ പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story