Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:00 AM IST Updated On
date_range 1 Nov 2017 11:00 AM ISTജനാധിപത്യം അപകടകരമായ അവസ്ഥയിൽ ^ഇ. ചന്ദ്രശേഖരൻ
text_fieldsbookmark_border
ജനാധിപത്യം അപകടകരമായ അവസ്ഥയിൽ -ഇ. ചന്ദ്രശേഖരൻ കണ്ണൂർ: ജനാധിപത്യം കടന്നുപോകുന്നത് അപകടകരമായ അവസ്ഥയിലൂടെയാണെന്നും ഇതിനെ ചെറുത്തുനിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കണ്ണൂർ സർവകലാശാലയിലെ നായനാർ ചെയർ നേതൃത്വത്തിൽ 'പാർലമെൻററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ പ്രഖ്യാപനങ്ങൾ കൂടുതലും അനുഭവത്തിലെത്തുന്നത് തുച്ഛവുമാണെന്ന സ്ഥിതിയാണുള്ളത്. ഏകാധിപത്യത്തിലേക്കുള്ള സാവധാന യാത്രയാണ് നമ്മുടെ രാജ്യത്തുപോലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എം.പി, ഡോ. മഞ്ജു പൊയിൽ, ഡോ. അനിൽ രാമചന്ദ്രൻ, ഡോ. ജെയിംസ് പോൾ എന്നിവർ സംസാരിച്ചു. സെമിനാറിെൻറ രണ്ടാം ദിവസമായ ചൊവ്വാഴ്ച 'പാർലമെൻററി ജനാധിപത്യത്തിെൻറ ഏഴ് ദശാബ്ദങ്ങൾ: അടിസ്ഥാനതത്ത്വവും മൗലികവാദവും' വിഷയത്തിൽ ഡോ. ജെ. പ്രഭാഷും വികേന്ദ്രീകരണത്തിലൂടെ കേരളത്തിലെ ജനാധിപത്യവത്കരണം വിഷയത്തിൽ കെ.എൻ. ഗണേഷും 'ഇന്ത്യൻ ജനാധിപത്യം വഴിത്തിരിവിൽ' എന്ന വിഷയത്തിൽ ഡോ. കെ.കെ.എൻ. കുറുപ്പും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എം.വി. ഗോവിന്ദൻ, വി.പി.പി. മുസ്തഫ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story