Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:00 AM IST Updated On
date_range 1 Nov 2017 11:00 AM ISTജില്ല സ്കൂൾ ശാസ്േത്രാത്സവം 10,11ന് കണ്ണൂരിൽ
text_fieldsbookmark_border
കണ്ണൂർ: റവന്യൂ ജില്ല സ്കൂൾ ശാസ്േത്രാത്സവം നവംബർ 10,11 തീയതികളിൽ കണ്ണൂരിൽ നടക്കും. ശാസ്ത്രമേള സെൻറ് തെരേസാസ് സ്കൂൾ കണ്ണൂർ, ഗണിതശാസ്ത്ര മേള ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്, സാമൂഹിക ശാസ്ത്രമേള സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ് കണ്ണൂർ, പ്രവൃത്തി പരിചയമേള ചൊവ്വ എച്ച്.എസ്.എസ്, ചൊവ്വ ധർമസമാജം യു.പി സ്കൂൾ, ഐ.ടി മേള ജി.വി.എച്ച്.എസ്.എസ് (സ്പോർട്സ്) കണ്ണൂർ എന്നിവിടങ്ങളിലായാണ് നടക്കുക. മേയർ ഇ.പി. ലത ചെയർപേഴ്സനും ഡി.ഡി.ഇ യു. കരുണാകരൻ ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. മേളയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക് 16 ഉപസമിതികളും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story