Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:56 AM IST Updated On
date_range 1 Nov 2017 10:56 AM ISTഭാഷാവാരം: സുറാബിനെയും ഉമേശ് എം. സാലിയാനെയും ആദരിക്കും
text_fieldsbookmark_border
കാസർകോട്: മലയാളദിന- ഭരണഭാഷാ വാരാഘോഷത്തിെൻറ ഭാഗമായി കേരളപ്പിറവിദിനമായ ബുധനാഴ്ച കവിയും ഗ്രന്ഥകാരനുമായ സുറാബിനെയും കന്നഡ- തുളു നടനും സംവിധായകനുമായ ഉമേശ് എം. സാലിയാനെയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിെൻറ ആഭിമുഖ്യത്തില്‍ ആദരിക്കും. രാവിലെ 11ന് നീലേശ്വരം ചായ്യോത്ത് ഗവ. എച്ച്.എസ്.എസില്‍ നടക്കുന്ന മലയാളദിന- ഭരണഭാഷാ വാരാഘോഷത്തിെൻറ ജില്ലതല ഉദ്ഘാടനവേദിയില്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഉപഹാരസമര്‍പ്പണവും ആദരവും നിര്‍വഹിക്കും. നീലേശ്വരം സ്വദേശിയാണ് സുറാബ്. കഴിഞ്ഞ 40 വർഷം പ്രവാസജീവതമായിരുന്നു. ഷാര്‍ജ ജലസേചനവകുപ്പിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആനുകാലികങ്ങളില്‍ കഥ, കവിത, നോവല്‍ എഴുതുന്നു. ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതക്ക് മഹാകവി കുട്ടമത്ത് അവാര്‍ഡ്, കഥക്ക് കമലാസുരയ്യ അവാര്‍ഡ്, നോവലിന് കൈരളി ബുക്ക്‌സ് അവാര്‍ഡ്, തിരക്കഥക്ക് ചിത്രഭൂമി സെവന്‍ ആർട്സ് അവാര്‍ഡ് എന്നിവ ലഭിച്ചുണ്ട്. 30 വര്‍ഷത്തോളം നടനും സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായി ജില്ലയിലെ നിറസാന്നിധ്യമാണ് ഉമേശ എം. സാലിയാന്‍. നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. അതില്‍ പ്രമുഖ നാടകങ്ങളാണ് അയവദന, ദൃഷ്ഠി, ഭസ്തി, നായിബാല, രാജ്യദാഹ, ബാഡൈദ ഹില്‍ (തുളു) തുടങ്ങിയവ. കേരള തുളു അക്കാദമിയുടെ 'തെമ്പരെ' എന്ന ത്രൈമാസികയുടെ എഡിറ്ററായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story