Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രിക്ക്​...

മുഖ്യമന്ത്രിക്ക്​ മുന്നിൽ ആത്മഹത്യക്കൊരുങ്ങിയ പ്രവാസി ആറു​ മണിക്കൂർ പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
കാസർകോട്: മുഖ്യമന്ത്രി പെങ്കടുക്കുന്ന പൊതുയോഗവേദിക്കുമുന്നിൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ പ്രവാസിയെ ആറു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽവെച്ചു. മുഖ്യമന്ത്രി ജില്ലവിട്ടശേഷമാണ് ഇദ്ദേഹത്തെ പൊലീസ് വിട്ടയച്ചത്. ചെങ്കള നെല്ലിക്കട്ടയിലെ ബി. താജുദ്ദീനെയാണ് (47) വിദ്യാനഗർ സി.ഐ ബാബു പെരിങ്ങേത്ത് തന്ത്രപൂർവം ആത്മഹത്യാശ്രമത്തിൽനിന്ന് പിന്തിരിപ്പിച്ച് കസ്റ്റഡിയിലെടുത്തത്. കാൽനൂറ്റാണ്ടോളം ഗൾഫിലായിരുന്ന താജുദ്ദീൻ ത​െൻറ ജീവിതസമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ നീലേശ്വരം ബസ്സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന് അധികൃതർ അഞ്ചു വർഷമായിട്ടും കെട്ടിടനമ്പർ അനുവദിക്കാത്തതാണ് കടുത്തതീരുമാനത്തിന് ഇയാളെ പ്രേരിപ്പിച്ചത്. ഇന്നലെ നീലേശ്വരത്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിക്കുമുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീകൊളുത്താനായിരുന്നു തീരുമാനം. ഇതിനായി ആത്മഹത്യാക്കുറിപ്പും തയാറാക്കി കൈയിൽ കരുതിയിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പേതാടെ താജുദ്ദീനെ പ്രശ്നം പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് പലകാരണങ്ങൾ പറഞ്ഞ് വൈകീട്ടുവരെ സ്റ്റേഷനിൽ ഇരുത്തി മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടികൾ കഴിഞ്ഞ് തിരികെപോയ ശേഷമാണ് വിട്ടയച്ചത്. മംഗളൂരുവിൽ താജുദ്ദീ​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടം കൈമാറിയാണ് ഉപ്പള സ്വദേശിയിൽനിന്ന് നീലേശ്വരത്തെ 40 മുറികളുള്ള കെട്ടിടത്തി​െൻറ രണ്ടാംനില വാങ്ങിയത്. പ്രവാസജീവിതം ഒഴിവാക്കി കെട്ടിടത്തിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. കെട്ടിടത്തിന് പാർക്കിങ് സൗകര്യവും മലിനീകരണ നിയന്ത്രണ ബോർഡി​െൻറ സർട്ടിഫിക്കറ്റും ഇല്ലെന്നകാരണത്താലാണ് നഗരസഭ നമ്പർ നിഷേധിച്ചത്. നഗരസഭാജീവനക്കാരിൽനിന്ന് ജനങ്ങൾക്ക് നേരിടേണ്ടിവരുന്ന ക്രൂരതക്കെതിരായ താക്കീതാണ് ത​െൻറ തീരുമാനമെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പിൽ മുൻ കെട്ടിട ഉടമകൾ, ഇടനിലക്കാർ എന്നിവരുടെ പേരുകളും ഫോൺ നമ്പറുകളും രേഖപ്പെടുത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story