Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:56 AM IST Updated On
date_range 1 Nov 2017 10:56 AM ISTഅഖിലേന്ത്യ അന്തർ സർവകലാശാല വനിത വോളി: കണ്ണൂരിെന കീഴടക്കി എം.ജി േജതാക്കൾ
text_fieldsbookmark_border
പാപ്പിനിശ്ശേരി: അഖിലേന്ത്യ അന്തർ സർവകലാശാല വനിത വോളി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാലയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ കീഴടക്കി എം.ജി സർവകലാശാല കിരീടം സ്വന്തമാക്കി. ഈ വർഷം നടന്ന മേഖല മത്സരങ്ങളിലും അഖിലേന്ത്യ മത്സരങ്ങളിലും ഒരു പരാജയവും ഏറ്റുവാങ്ങാതെയാണ് എം.ജിയുടെ കിരീടനേട്ടം. സ്കോർ - 25-21, 25--23, 29-27. ഒത്തിണക്കത്തിലും വേഗതയിലും കൃത്യതയാർന്ന ഫിനിഷിങ്ങിലും എം.ജിയുടെ വനിതാ പോരാളികളുടെ മിടുക്കിനുള്ള അംഗീകാരം കൂടിയാണ് ചാമ്പ്യൻപട്ടം. രണ്ട് വർഷം മുമ്പ് നഷ്ടപ്പെട്ട അഖിലേന്ത്യ കിരീടം വീറുറ്റ പോരാട്ടത്തിലൂടെയാണ് എം.ജിയുടെ ചുണക്കുട്ടികൾ പിടിച്ചെടുത്തത്. മുൻ അഖിലേന്ത്യ ചാമ്പ്യന്മാരായ കണ്ണൂർ സർവകലാശാലയും ഈ വർഷം മികച്ച ഫോമിലായിരുന്നെങ്കിലും എം.ജിയുടെ മുന്നിൽ വാശിയേറിയ മത്സരം കാഴ്ചവെച്ച് കീഴടങ്ങുകയായിരുന്നു. ഫൈനൽ മത്സരത്തിെൻറ ഒന്നാം സെറ്റിൽ ഏറെ മുന്നിലായിരുന്ന കണ്ണൂർ, മത്സരം പുരോഗമിക്കുംതോറും എം.ജിയുടെ പോരാളികളുടെ മുന്നിൽ പതറുകയായിരുന്നു. അവസാന സെറ്റിലും ഇഞ്ചോടിഞ്ചായാണ് ഇരു ടീമുകളും മുന്നേറിയത്. എം.ജി സർവകലാശാലയെ നിക്സി തോമസാണ് നയിച്ചത്. എൻ.പി. അനഘ, ആൽബിൻ തോമസ്, എൻ.എസ്. ശരണ്യ, ഇ.പി. സനിഷ, ജിൻസി ജോൺസൺ എന്നിവരാണ് കലാശക്കളിയിലെ മറ്റു പോരാളികൾ. എയ്ഞ്ചൽ ജോസഫിെൻറ നേതൃത്വത്തിലുള്ള കണ്ണൂർ ടീമിൽ അഞ്ജലി ബാബു, എസ്. സൂര്യ, അനുശ്രീ വി. ബാബു, എൻ. അശ്വതി, മേരി അലീന എന്നിവരാണ് കളത്തിലിറങ്ങിയത്. കണ്ണൂർ ടീമിലെ ആദ്യ മൂന്നു പേരും ഇന്ത്യയെ പ്രതിനിധാനംചെയ്ത് അന്താരാഷ്ട്ര വോളിയിൽ കളിച്ചവരാണെന്ന പ്രത്യേകതയും ഉണ്ട്. മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തിൽ കാലിക്കറ്റ്, ഹിന്ദുസ്ഥാൻ സർവകലാശാലയെ പരാജയപ്പെടുത്തി. (26-24, 25-15, 19-25, 17-25, 13-15). സമ്മാനങ്ങളും ട്രോഫികളും കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ ടി. അശോകൻ വിതരണം ചെയ്തു. സർവകലാശാല രജിസ്ട്രാർ ബാലചന്ദൻ കീഴോത്ത്, പരീക്ഷ കൺട്രോളർ ബാബു വി. ആേൻറാ, സിൻഡിക്കേറ്റ് അംഗങ്ങളായ കെ. അജയകുമാർ, വി.എ. വിൽസൺ, ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story