Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രഥമ പൈതൃക...

പ്രഥമ പൈതൃക പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കണ്ണൂർ: നാറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള കൾചറൽ ഹെറിറ്റേജ് ഫോറത്തി​െൻറ പ്രഥമ സാംസ്കാരിക ൈപതൃക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പൈതൃക കല, ഭാഷ എന്നീ രംഗങ്ങളിൽ സംഭാവന നൽകിയവരെയാണ് പുരസ്കാരത്തിന് പരിഗണിച്ചതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രഫ. കടത്തനാട്ട് നാരായണൻ, കലൈമാമണി സതി ശങ്കർ, ടി. രാജൻ എന്നിവരടങ്ങിയ വിധിനിർണയ സമിതിയാണ് പുരസ്കാര േജതാക്കളെ തീരുമാനിച്ചത്. പൂരക്കളി -പി. ഭാസ്കരപ്പണിക്കർ (കാസർകോട്), തെയ്യം -സി.പി. പ്രമോദ് പണിക്കർ അഴീക്കോട് (കണ്ണൂർ), ഭാഷ -ഡോ. എ.എം. ശ്രീധരൻ (തുളു-മലയാളം നിഘണ്ടു, ബ്യാരി ഭാഷ നിഘണ്ടു), ഗദ്ദിക -പി.കെ. കരിയൻ (പി.കെ. കാളൻ സ്മാരക നാടൻ കലാപഠന ഗവേഷണ കേന്ദ്രം തൃശിലേരി വയനാട്), പരിചമുട്ട് -ജഗത് രാമചന്ദ്രൻ (പി.പി. ഗോപാലൻ പഠന കളരി ഒഞ്ചിയം, കോഴിക്കോട്), മുടിയേറ്റ് -വി.കെ. നാരായണക്കുറുപ്പ് (കിഴക്കെ വാരണാട്ട് മുടിയേറ്റ് കലാസംഘം തൃശൂർ), പടയണി -പി.ടി. പ്രസന്നകുമാർ (കടമ്മനിട്ട ഗോത്രകലാസമിതി പത്തനംതിട്ട) എന്നിവർക്കാണ് പുരസ്കാരം. 5001 രൂപയും പ്രശസ്തിപത്രവും വിജു വേക്കോട്ട് രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന പുരസ്കാരം നവംബർ അവസാനവാരം മാഹി ശ്രീനാരായണ കോളജ് ഒാഡിറ്റോറിയത്തിൽ വെച്ച് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.പി. ഷാജു, കൺവീനർ നിധീഷ് നാറാത്ത്, എം. പ്രശാന്ത്, സി.എൻ. അനൂപ്, പി.എൽ. അമൃത ലാൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story