Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:56 AM IST Updated On
date_range 1 Nov 2017 10:56 AM ISTസി.പി.എം നേതാക്കൾ വായനശാലയുടെ സ്ഥലം കൈയേറിയെന്ന്
text_fieldsbookmark_border
കണ്ണൂർ: പിണറായി എരുവട്ടി പൊട്ടന്‍പ്ലാവിലെ എ.കെ.ജി വായനശാലയുടെ മുക്കാല്‍ ഏക്കറോളം സ്ഥലം സി.പി.എം പ്രാദേശിക നേതാക്കള്‍ കൈയേറിയതായി ആരോപണം. ഗ്രൗണ്ടിനുവേണ്ടി എറ്റെടുത്തസ്ഥലമാണ് ൈകയേറിയതെന്ന് എരുവട്ടി സ്വദേശി പ്രേമാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2010ല്‍ മിനി സ്റ്റേഡിയം നിർമിക്കുന്നതിന് പഞ്ചായത്ത് 25 സെൻറ് സ്ഥലം ഏറ്റെടുത്തിരുന്നു. ഇതിെൻറ മറവിലാണ് ൈകയേറ്റം. 2012ല്‍ പഞ്ചായത്ത് പ്രസിഡൻറായിരുന്ന വ്യക്തിയുടെ അധികാരമുപയോഗിച്ചാണ് വായനശാല സ്ഥലം ൈകയേറിയതെന്ന് പ്രേമാനന്ദന്‍ പറഞ്ഞു. വായനശാലയുടെ സമീപത്തുള്ള തെൻറ കൈവശ സ്ഥലവും കൈയേറി. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് ശ്രമിച്ചപ്പോള്‍ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് നടപടി തടസ്സപ്പെടുത്തിയെന്നും പ്രേമാനന്ദന്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story