Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​ത്രീകളെ...

സ്​ത്രീകളെ ഉപയോഗിച്ച്​ രാഷ്​ട്രീയ എതിരാളികളെ അപമാനിക്കുന്നു ^ബി.ജെ.പി

text_fields
bookmark_border
സ്ത്രീകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്നു -ബി.ജെ.പി കണ്ണൂർ: സി.പി.എം പ്രാദേശികനേതൃത്വം സ്ത്രീകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്നതായി ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് കെ. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ബേബി സുനാഗറി​െൻറ മയ്യിലിലെ വീട്ടിൽ കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകൻ മിഥുൻ അതിക്രമിച്ചുകയറി സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചുവെന്നും രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ, ഇതിന് മറുപരാതിയെന്നോണം ബേബി സുനാഗറി​െൻറ പിതാവ് 85കാരനായ വിമുക്ത ഭടൻ എ.കെ. നാരായണൻ ഒരു സ്ത്രീയെ പീഡിപ്പിച്ചതായി പൊലീസ് സ്റ്റേഷനിൽ പരാതിയെത്തുകയായിരുന്നു. ഇത് വ്യാജ പരാതിയാണെന്നും വിഷയത്തിൽ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.ടി. സോമൻ, എ.കെ. ഗോപാലൻ, ബേബി സുനാഗർ എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story