Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏച്ചൂർ^മൗവ്വഞ്ചേരി...

ഏച്ചൂർ^മൗവ്വഞ്ചേരി റോഡ് മെക്കാഡം ടാറിങ് തുടങ്ങി

text_fields
bookmark_border
ഏച്ചൂർ-മൗവ്വഞ്ചേരി റോഡ് മെക്കാഡം ടാറിങ് തുടങ്ങി കണ്ണൂർ: ഏച്ചൂർ-മൗവ്വഞ്ചേരി റോഡ് മെക്കാഡം ടാറിങ് നടത്തി ദേശീയപാത നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. അടുത്തവർഷം മട്ടന്നൂരിൽ വിമാനത്താവളം പ്രവർത്തനക്ഷമമാവുമ്പോഴേക്കും ജില്ലയിലെ റോഡുകൾ വികസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടിയുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. റോഡ് വികസനത്തിന് ആവശ്യമായ ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ നാട്ടുകാരുടെ സഹകരണം അനിവാര്യമാണ്. ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിൽ പൊതുനന്മക്കായി അൽപം പ്രയാസങ്ങൾ സഹിക്കാൻ ജനം മനസ്സുകാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2.04 കിലോമീറ്റർ നീളത്തിലുള്ള റോഡ് വീതികൂട്ടി ഉയർത്തിയും ആവശ്യമായ സ്ഥലങ്ങളിൽ കലുങ്ക് നിർമിച്ചും മെക്കാഡം ടാറിങ് ചെയ്യാൻ 1.9 കോടി രൂപയാണ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് വകയിരുത്തിയത്. ഏച്ചൂർ ടൗണിൽ നടന്ന ചടങ്ങിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. മേയർ ഇ.പി. ലത മുഖ്യ പ്രഭാഷണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രമീള, കൗൺസിലർ കെ.പി. സജിത്ത്, ജില്ല പഞ്ചായത്ത് അംഗം കെ. മഹിജ തുടങ്ങിയവർ സംസാരിച്ചു. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജിഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എൻജിനീയർ പി.കെ. മിനി സ്വാഗതവും അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.വി. ശശി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story