Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:53 AM IST Updated On
date_range 1 Nov 2017 10:53 AM ISTമാഹിയിൽ ഹർത്താൽ പൂർണം
text_fieldsbookmark_border
മാഹി: തീരദേശത്തെ സംഘർഷത്തിെൻറ ഭാഗമായി നടന്ന പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് മാഹി മേഖലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. സിവിൽ സ്റ്റേഷനും മറ്റു സർക്കാർ ഓഫിസുകളും പ്രവർത്തിച്ചു. പെട്രോൾ പമ്പുകളും മദ്യശാലകളും ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ദൂരദേശങ്ങളിൽനിന്ന് സ്വകാര്യ വാഹനങ്ങളിലെത്തിയവരെ മാഹിയിൽ പെട്രോൾ പമ്പുകൾ അടച്ചിട്ടത് ബുദ്ധിമുട്ടിച്ചു. തുറന്ന ബാങ്കുകൾ ഹർത്താലനുകൂലികൾ രാവിലെ 11ഓടെ അടപ്പിച്ചു. തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജയരാജനിൽനിന്ന് മർദനമേറ്റ അയ്യിട്ട വളപ്പിൽ നകുലൻ എന്ന അനിൽ മാഹി ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഐക്യവേദി പ്രവർത്തകർ ചൊവ്വാഴ്ച മാഹിയിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story