Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:53 AM IST Updated On
date_range 1 Nov 2017 10:53 AM ISTനഗരഭരണം സ്തംഭിപ്പിക്കാൻ സി.പി.എം ശ്രമം ^-കെ.സി. ജോസഫ് എം.എൽ.എ
text_fieldsbookmark_border
നഗരഭരണം സ്തംഭിപ്പിക്കാൻ സി.പി.എം ശ്രമം -കെ.സി. ജോസഫ് എം.എൽ.എ ശ്രീകണ്ഠപുരം: യു.ഡി.എഫ് ഭരിക്കുന്ന ശ്രീകണ്ഠപുരം നഗരസഭ പ്രവർത്തനം സ്തംഭിപ്പിക്കാൻ സി.പി.എം ബോധപൂർവം ശ്രമിക്കുകയാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. നഗരസഭക്കാവശ്യമായ സ്റ്റാഫിനെ അനുവദിക്കുന്ന കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് ഇടതു സർക്കാർ കാണിക്കുന്നത്. നഗരസഭ സെക്രട്ടറി, സൂപ്രണ്ട് തുടങ്ങിയ പ്രധാന തസ്തികകൾ ഉൾപ്പെടെ എട്ടോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനു പുറമെ നഗരസഭ ചെയർമാനെ ഉപരോധിച്ച് കൗൺസിൽ യോഗം സ്തംഭിപ്പിക്കാൻ സി.പി.എം നടത്തിയ നീക്കം ഈ ഗൂഢശ്രമത്തിെൻറ ഭാഗമാണ്. നഗരസഭ ഓഫിസ് ടൗണിൽനിന്ന് മാറ്റാൻ ഒരു ഉദ്ദേശ്യവും യു.ഡി.എഫിനില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയതാണ്. പുതിയ നഗരസഭ ഉണ്ടായശേഷം ഏതു പദ്ധതി വന്നാലും അതു തടസ്സപ്പെടുത്താൻ സി.പി.എം നടത്തുന്ന ശ്രമത്തിൽനിന്ന് പാർട്ടിയും നേതാക്കളും പിന്തിരിയണമെന്ന് കെ.സി. ജോസഫ് ആവശ്യപ്പെട്ടു. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു യോഗവിവരം അറിയിച്ചില്ലെന്ന് ശ്രീകണ്ഠപുരം: യോഗവിവരം അറിയിച്ചില്ലെന്നാരോപിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ചൊവ്വാഴ്ച നടന്ന ഭരണസമിതി യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. യോഗം നടക്കുന്നതിെൻറ മൂന്ന് ദിവസം മുമ്പ് നോട്ടീസും അജണ്ടയും അംഗങ്ങൾക്ക് നൽകണമെന്നാണ് നിയമമെന്നും ഇതിന് വിരുദ്ധമായി യോഗം നടത്തിയതിനാലാണ് വിട്ടുനിന്നതെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. മുമ്പും സമാനമായ ആരോപണമുയർന്ന അവസരത്തിൽ പ്രസിഡൻറും സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ യോഗം കൃത്യമായി അറിയിക്കുമെന്ന ഉറപ്പ് നൽകിയിരുന്നുവത്രെ. ഇതിനെതിരെ പഞ്ചായത്ത് ഡയറക്ടർക്ക് പരാതി നൽകിയതായും മറ്റ് പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷാംഗങ്ങളായ പി. ദിനേശൻ, മൂസാൻകുട്ടി തേർളായി, വി.കെ. വിജയകുമാർ, റിൻസി ജോൺസൻ, പി. റംലത്ത്, പി.കെ. നഫീസ, മിസ്രിയ തേർളായി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story