Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിളിമാനൂർ രാമവർമക്ക്​...

കിളിമാനൂർ രാമവർമക്ക്​ പാഠശാല പുരസ്കാരം

text_fields
bookmark_border
പയ്യന്നൂർ: മലയാള ഭാഷ പാഠശാലയുടെ കെ.ടി. മുഹമ്മദ് അവാർഡ് കിളിമാനൂർ രാമവർമക്ക്. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡെന്ന് ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ അറിയിച്ചു. 10001 രൂപയും ശിൽപവും പുരസ്കാര പത്രവുമടങ്ങിയ അവാർഡ് വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂളി​െൻറ 25ാം വാർഷികത്തി​െൻറ ഭാഗമായി നടക്കുന്ന ചടങ്ങിൽ സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ സമ്മാനിക്കും. വാദിഹുദ ചെയർമാൻ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. 2008 മുതൽ കെ.ടി. മുഹമ്മദി​െൻറ പേരിൽ സമഗ്ര സംഭാവനക്ക് നൽകുന്ന അവാർഡ് മുൻ വർഷങ്ങളിൽ അടൂർ ഗോപാലകൃഷ്ണൻ, നെടുമുടി വേണു, മട്ടന്നൂർ ശങ്കരൻ കുട്ടി, വി.പി. ധനഞ്ജയൻ, പ്രമോദ് പയ്യന്നൂർ എന്നിവർക്കാണ് ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story