Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖംമൂടി ആക്രമണം​;...

മുഖംമൂടി ആക്രമണം​; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കണ്ണൂർ: മുഖംമൂടി ധരിച്ച് വയോധികനെ ആക്രമിച്ച സംഭവത്തിൽ കൊട്ടേഷൻ സംഘത്തിൽപെട്ട രണ്ടുപേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് മഠം ശ്രുതിലയ നിവാസിൽ രാജേന്ദ്ര‍​െൻറ മകൻ കരി എന്ന എം. ഷിജിൽ (24), മുഴപ്പിലങ്ങാട് മഠം ലക്ഷംവീട് കോളനിയിലെ തേര കടവത്ത് ഹൗസിൽ മുഹമ്മദി​െൻറ മകൻ ടി.കെ. സലീം (27) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 30ന് മുഴപ്പിലങ്ങാട് കുളം ബസാറിൽ തട്ടുകട നടത്തുന്ന അബ്ദുറഹ്മാനെയാണ് (55) മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്. ചെങ്കല്ലും വടിയും ഉപയോഗിച്ച് തലക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു. മുൻവൈരാഗ്യം തീർക്കാൻ അബ്ദുറഹ്മാനെ ആക്രമിക്കാൻ അയൽവാസിയായ ബഷീർ എന്നയാളാണ് സംഘത്തിന് കൊട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ബഷീർ അടക്കം ആറുപേരാണ് പ്രതികൾ. ഡിവൈ.എസ്.പി പി.പി സദാനന്ദ​െൻറ പ്രത്യേക നിർദേശപ്രകാരം തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഇരുവരെയും എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എടക്കാട് സി.പി.ഒ കെ. ശ്രീജിത്ത്, എസ്.പി സ്ക്വാഡ് അംഗങ്ങളായ രാജീവൻ, മഹിജൻ, യോഗേഷ്, അനീഷ് തുടങ്ങിയവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. മറ്റു നാലു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എടക്കാട് എസ്.ഐ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story