Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകു​ടും​ബ​ശ്രീ...

കു​ടും​ബ​ശ്രീ ക​ലാ​മേ​ള​ക്ക്​ തു​ട​ക്കം: ഇ​ന്ന് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ

text_fields
bookmark_border
ക​ണ്ണൂ​ർ: കു​ടും​ബ​ശ്രീ 19ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള അ​ര​ങ്ങ്​ -17 ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്കം. ക​ലാ​മ​ത്സ​ര​ങ്ങ​ൾ പ്രാ​തി​നി​ധ്യം കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. നാ​ട​ൻ പാ​ട്ട്, നാ​ടോ​ടി നൃ​ത്തം, തി​രു​വാ​തി​ര, സം​ഘ​നൃ​ത്തം, ഒ​പ്പ​ന, ഫാ​ൻ​സി ഡ്ര​സ്, നാ​ട​കം, ശി​ങ്കാ​രി മേ​ളം തു​ട​ങ്ങി പ്ര​ധാ​ന വേ​ദി​യി​ൽ ന​ട​ന്ന ഓ​രോ പ​രി​പാ​ടി​ക​ളും സ​ദ​സ്സി​​െൻറ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി. മേ​ള പി.​കെ. ശ്രീ​മ​തി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ടി.​ടി. റം​ല, ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​വി. പ്രീ​ത, പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​നാ​രാ​യ​ണ​ൻ, പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സി. ​റീ​ന, ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​എം. സു​ർ​ജി​ത്ത്, പാ​പ്പി​നി​ശ്ശേ​രി സി.​ഡി.​എ​സ്​ ചെ​യ​ർ​പേ​ഴ്സ​ൻ എ.​വി. സു​ശീ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 9.30ന് ​പാ​പ്പി​നി​ശ്ശേ​രി ഇ.​എം.​എ​സ്​ സ്​​മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ ക​ല​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫെ​ൻ​സി​ങ്​ താ​രം ജി​ഷ പു​തു​ശ്ശേ​രി മു​ഖ്യാ​തി​ഥി​യാ​വും. ആ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി വി​ത്തു​മേ​ള, കു​ടും​ബ​ശ്രീ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന- വി​പ​ണ​ന മേ​ള എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 150ൽ​പ​രം നാ​ട​ൻ നെ​ല്ലി​ന​ങ്ങ​ളു​ടെ​യും മ​റ്റ് കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും നാ​ട​ൻ വി​ത്തു​ക​ൾ ഇ​വി​ടെ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story