Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊ​ട്ടി​യൂ​ർ-----...

കൊ​ട്ടി​യൂ​ർ----- പാ​ൽ​ചു​ര​ത്ത് വീ​ടി​നു​നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം

text_fields
bookmark_border
കേ​ള​കം: കൊ​ട്ടി​യൂ​ർ പാ​ൽ​ചു​ര​ത്ത് വീ​ടി​നു​നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. കൊ​ട്ടി​യൂ​ർ പാ​ൽ​ചു​രം പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​ക്ര​മ​ത്തി​നി​ര​യാ​യ വ​യ​ലു​ങ്ക​ൽ ജെ​യിം​സി​െൻറ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​ക്കാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ൾ വീ​ടി​നു​നേ​രെ അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മ​ത്തി​ൽ വീ​ടി​െൻറ ചി​ല്ലു​ക​ളും ജ​ന​ലു​ക​ളും ത​ക​ർ​ന്നു. അ​ക്ര​മം ന​ട​ക്കു​മ്പോ​ൾ ജെ​യിം​സി​െൻറ ഭാ​ര്യ മോ​ളി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് കേ​ള​കം പൊ​ലീ​സ്​ അ​േ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു. പ​ള്ളി നി​ർ​മാ​ണ​ത്തി​ലെ ക​ണ​ക്കു​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ളും അ​പാ​ക​ത​ക​ളും ഉ​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കൊ​ട്ടി​യൂ​ർ പാ​ൽ​ചു​രം സ്വ​ദേ​ശി​യാ​യ വ​യ​ലു​ങ്ക​ൽ ജെ​യിം​സ്​ മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ്പി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ൽ വെ​ച്ച് ജെ​യിം​സ്​ അ​ക്ര​മ​ത്തി​നി​ര​യാ​വു​ക​യും പ​രി​ക്കേ​റ്റ് പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ക്ര​മ​ത്തി​നെ​തി​രെ കേ​ള​കം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ​യാ​ണ് ജെ​യിം​സി​െൻറ വീ​ടി​നു​നേ​രെ വീ​ണ്ടും അ​ക്ര​മ​മു​ണ്ടാ​വു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story