Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ​ള​പ​ട്ട​ണ​ത്ത്​...

വ​ള​പ​ട്ട​ണ​ത്ത്​ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് തു​റ​ന്നു

text_fields
bookmark_border
വ​ള​പ​ട്ട​ണം: വ​ള​പ​ട്ട​ണം പാ​ല​ത്തി​ന​ടു​ത്ത ബോ​ട്ട്ജെ​ട്ടി​ക്ക് സ​മീ​പം കു​ട്ടി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച പാ​ർ​ക്ക് ശ​നി​യാ​ഴ്ച പി.​കെ. ശ്രീ​മ​തി എം.​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​പി. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് പാ​ർ​ക്കി​​െൻറ രേ​ഖ ഏ​റ്റു​വാ​ങ്ങി. പി.​കെ. ശ്രീ​മ​തി ടീ​ച്ച​റു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​ക്ക്​ നി​ർ​മി​ച്ച പാ​ർ​ക്കാ​ണ് ശ​നി​യാ​ഴ്ച കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. മ​നോ​ഹ​ര​മാ​യ ചു​റ്റു​മ​തി​ൽ കെ​ട്ടി കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നാ​യി വി​വി​ധ റൈ​ഡു​ക​ളും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ച്ച് പാ​ർ​ക്കി​ന​ക​ത്ത് സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ക്കി​ന്​ അ​നു​ബ​ന്ധ​മാ​യി മു​തി​ർ​ന്ന​വ​ർ​ക്കു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ പാ​ർ​ക്ക് വി​പു​ലീ​ക​ര​ണ​ത്തി​നും ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തി​നു​മാ​യി ശ്രീ​മ​തി ടീ​ച്ച​ർ അ​ഞ്ചു​ല​ക്ഷം രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​വി. ഷ​ക്കീ​ൽ ബ്ലോ​ക്ക് ഫ​ണ്ടി​ൽ​നി​ന്നും 10 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. വ​ള​പ​ട്ട​ണം എ​സ്.​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി റൈ​ഡ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ​ക്കാ​യി റൈ​ഡു​ക​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി. ​ഹ​നീ​ഫ, ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ വേ​ദി ചെ​യ​ർ​മാ​ൻ സു​ബൈ​ർ ക​ണ്ണൂ​ർ, ഷ​മീ​ർ ഹു​സ്ന എ​ന്നി​വ​ർ​ക്ക് സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി​യു​ള്ള ഉ​പ​ഹാ​രം എം.​പി സ​മ്മാ​നി​ച്ചു. വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​പി. മ​നോ​ര​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​പി. നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എ.​ടി. സ​മീ​റ, സി. ​ഹ​നീ​ഫ, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ്​ എം. ​അ​ബ്​​ദു​റ​ഹി​മാ​ൻ, സി.​പി.​എം വ​ള​പ​ട്ട​ണം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. സ​ലീം, വ​ള​പ​ട്ട​ണം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ.​പി. സി​ദ്ദീ​ഖ്, വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​കെ. അ​ബ്​​ദു​ൽ​സ​ലാം, ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ വേ​ദി ചെ​യ​ർ​മാ​ൻ സു​ബൈ​ർ ക​ണ്ണൂ​ർ, ഷ​മീ​ർ ഹു​സ്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​വി. ഷ​ക്കീ​ൽ സ്വാ​ഗ​ത​വും വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. പ്രേ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story