Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓ​​ർ​​മ​​യാ​​യ​ത്​...

ഓ​​ർ​​മ​​യാ​​യ​ത്​ വ​​ള​​പ​​ട്ട​​ണം സെ​​വ​​ൻ​​സ് ഫു​​ട്​​​ബാ​​ൾ ടൂ​​ർ​​ണ​​മെൻറി​െൻറ പ്ര​​ഥ​​മ​ സം​​ഘാ​​ട​​ക​​ൻ

text_fields
bookmark_border
വ​​ള​​പ​​ട്ട​​ണം: കാ​​ൽ​​പ​​ന്തു​​ക​​ളി​​യി​​ൽ വ​​ള​​പ​​ട്ട​​ണ​​ത്തി​​െൻറ പേ​​ര് വാ​​നോ​​ളം ഉ​​യ​​ർ​​ത്തി​യ ക​ളി​ക്കാ​ര​നാ​യി​രു​ന്നു വ്യാ​ഴാ​ഴ്​​ച രാ​ത്രി അ​ന്ത​രി​ച്ച കെ.​​പി. ഇ​​ബ്രാ​​ഹിം​​കു​​ട്ടി. അ​ദ്ദേ​ഹ​ത്തി​​െൻറ നി​ര്യാ​ണ​ത്തോ​ടെ മി​ക​ച്ച ക​ളി​ക്കാ​ര​നെ​യും ക​ഴി​വു​റ്റ സം​ഘാ​ട​ക​നെ​യു​മാ​ണ്​ നാ​ടി​ന്​ ന​ഷ്​​ട​മാ​യ​ത്. 1973ൽ ​​ഇ​​ബ്രാ​​ഹിം​​കു​​ട്ടി ടൗ​​ൺ സ്പോ​​ർ​​ട്സ് ക്ല​​ബി​​െൻറ പ്ര​​ഥ​​മ സെ​​ക്ര​​ട്ട​​റി​​യാ​​യ​​പ്പോ​​ഴാ​​ണ് വ​​ള​​പ​​ട്ട​​ണ​​ത്ത് എ.​​കെ. കു​​ഞ്ഞി​​മാ​​യ​​ൻ ഹാ​​ജി സ്മാ​​ര​​ക സ്വ​​ർ​​ണ​​ക്ക​​പ്പ്​ സെ​​വ​​ൻ​​സ് ഫു​​ട്​​​ബാ​​ൾ മ​​ത്സ​​ര​​ത്തി​​ന് ആ​​രം​​ഭം​​കു​​റി​​ക്കാ​​ൻ നേ​​തൃ​​പ​​ര​​മാ​​യ പ​​ങ്കു​​വ​​ഹി​​ച്ച​​ത്. വ​​ള​​പ​​ട്ട​​ണം ആ​​ലൂ​​ൽ പ​​ള്ളി​​ക്ക് സ​​മീ​​പം ക​​ള​​ത്തി​​ൽ​​പു​​ര​​യി​​ൽ ത​​റ​​വാ​​ട്ടി​​ലാ​​ണ് ജ​​ന​​നം. ചി​​റ​​ക്ക​​ൽ രാ​​ജാ​​സ് ഹൈ​​സ്കൂ​​ൾ ടീം ​​ക്യാ​​പ്റ്റ​​നാ​​യി തി​​ള​​ങ്ങി​​യ ഇ​​ബ്രാ​​ഹിം, ടി.​​പി.​​കെ. മു​​ഹ​​മ്മ​​ദ് കു​​ഞ്ഞി സ്മാ​​ര​​ക സ്പോ​​ർ​​ട്സ് ക്ല​​ബി​​െൻറ ആ​​ദ്യ​​കാ​​ല ക​​ളി​​ക്കാ​​ര​​ൻ​​കൂ​​ടി​​യാ​​യി​​രു​​ന്നു. വ​​ള​​പ​​ട്ട​​ണ​​ത്തെ ആ​​ദ്യ​​കാ​​ല പ്ര​​ധാ​​ന ക്ല​​ബാ​​യ കോ​​സ്മോ​​സ് ക്ല​​ബി​​െൻറ ആ​​ദ്യ​​ത്തെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന​​പ്പോ​​ഴാ​​ണ് ഗേ​​റ്റ് പാ​​സ്​​​വെ​​ച്ച് പ്ര​​ഥ​​മ സെ​​വ​​ൻ​​സ് ഫു​​ട്​​​ബാ​​ൾ ടൂ​​ർ​​ണ​​മ​െൻറി​​ന് തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. ഇ​​ബ്രാ​​ഹിം​​കു​​ട്ടി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ൽ വ​​ള​​പ​​ട്ട​​ണം ടൗ​​ൺ സ്പോ​​ർ​​ട്സ് ക്ല​​ബി​​ൽ ചേ​​ർ​​ന്ന അ​​നു​​ശോ​​ച​​ന​​യോ​​ഗ​​ത്തി​​ൽ ക്ല​​ബ് പ്ര​​സി​​ഡ​​ൻ​​റ്​ ടി.​​വി. അ​​ബ്​​​ദു​​ൽ മ​​ജീ​​ദ് ഹാ​​ജി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. മു​​സ്​​​ലിം​​ലീ​​ഗ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം വി.​​പി. വ​​മ്പ​​ൻ, സി.​​പി.​​എം വ​​ള​​പ​​ട്ട​​ണം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി ​െസ​​ക്ര​​ട്ട​​റി എ.​​എ​​ൻ. സ​​ലീം, കോ​​ൺ​​ഗ്ര​​സ്​ വ​​ള​​പ​​ട്ട​​ണം മ​​ണ്ഡ​​ലം ക​​മ്മി​​റ്റി മു​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ സി. ​​അ​​ബ്​​​ദു​​റ​​ഹ്​​​മാ​​ൻ, ബ​​ഹ്​​​റൈ​​ൻ പ്ര​​തി​​ഭാ​​വേ​​ദി ചെ​​യ​​ർ​​മാ​​ൻ സു​​ബൈ​​ർ ക​​ണ്ണൂ​​ർ, അ​​ശ്ര​​ഫ് ബാ​​വ​​ക്കാ​​ൻ​​റ​​വി​​ട എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. ക്ല​​ബ്​ ​െസ​​ക്ര​​ട്ട​​റി എ​​ള​​യ​​ട​​ത്ത് അ​​ശ്ര​​ഫ് സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story