Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരിയെ...

വ്യാപാരിയെ വെട്ടിക്കൊന്ന കേസിൽ നാലു പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
കാസർകോട്: വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അധോലോക ഗുണ്ടാ സംഘാംഗം ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ബന്തിയോട് ധർമത്തടുക്ക റോഡിലെ പെർദുദെ ജി.കെ ജനറൽ സ്​റ്റോർ ഉടമ കയ്യാർ മണ്ടേക്കാപ്പിലെ രാമകൃഷ്ണ മൂല്യയെ (52) വെട്ടിക്കൊന്ന കേസിൽ ചെങ്കള എടനീർ ചൂരിമൂലയിലെ ബി.എം. ഉമ്മർഫാറൂഖ് (36), പൊവ്വൽ സ്​റ്റോർ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നൗഷാദ് ഷെയ്ഖ് (33), ബോവിക്കാനം എട്ടാംമൈൽ കിങ് ക്വാർട്ടേഴ്‌സിലെ അബ്​ദുൽ ആരിഫ് (അച്ചു-33), ചെങ്കള റഹ്​മത്ത് നഗർ ചോപ്പാലയിൽ കെ.അഷറഫ് (23) എന്നിവരെയാണ് കുമ്പള സി.ഐ വി.വി.മനോജി​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്​റ്റ്​ ചെയ്തത്. ഇവരെ കാസർകോട്​ കോടതി റിമാൻഡ്​​ ചെയ്തു. തിരിച്ചറിയൽ പരേഡിന്​ ഹാജരാക്കേണ്ടതിനാൽ മുഖംമൂടിയണിയിച്ചാണ്​ പ്രതികളെ കോടതിയിലെത്തിച്ചത്​. മേയ്​ നാലിന്​ ഉച്ച രണ്ടരയോടെയാണ് രാമകൃഷ്ണ മൂല്യ കൊല്ലപ്പെട്ടത്​. മുഗു സുബ്രഹ്​മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരത്തി​​െൻറ പൂട്ട് പൊളിച്ച് 4453 രൂപ കവർന്നകേസിൽ ഉമ്മർ ഫാറൂഖ്​, കൂട്ടുകാരായ റാഹിം പാഷ, റസാഖ് എന്നിവരെ മാർച്ച് എട്ടിനു അറസ്​റ്റ്​ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉമ്മർ ഫാറൂഖിനു വ്യാപാരിയായ രാമകൃഷ്ണനുമായുണ്ടായ വിരോധമാണ് കൊലക്ക്​ കാരണമായതെന്ന്​ ജില്ല പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു. അഷറഫാണ്​ കാർ ഓടിച്ചിരുന്നത്​. മൂന്നുപേരും കൊലപാതകത്തിൽ നേരിട്ടു പങ്കാളികളാണെന്നും അന്വേഷണ സംഘം വ്യക്​തമാക്കി. അറസ്​റ്റിലായ ആരിഫ്​ ഗുണ്ടാ ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്​. ഇവർ സഞ്ചരിച്ച കാർ മംഗളൂരു ദേർലക്കട്ടയിലെ സ്വകാര്യ കോളജ് മൈതാനത്ത്​ നിന്നു കണ്ടെത്തി. ഇതിനകത്ത് ചെറിയ കത്തി ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. കൊല നടന്ന്​ ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാനായത്​ പൊലീസിന്​ നേട്ടമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story