Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2017 8:22 PM IST Updated On
date_range 10 May 2017 8:22 PM ISTതലശ്ശേരി -മൈസൂരു റെയിൽവേ: വഞ്ചനക്കെതിരെ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
text_fieldsbookmark_border
ഇരിട്ടി: തലശ്ശേരി-മൈസൂരു റെയിൽവേ ലൈൻ അട്ടിമറിക്കാൻ വിവിധ തരത്തിലുള്ളതും ഒരിക്കലും പ്രാവർത്തികമാക്കാൻ സാധ്യതയില്ലാത്തതുമായ പ്രപ്പോസലുകൾ പഠനവിധേയമാക്കുന്നത് ഇൗ പദ്ധതിക്ക് തുരങ്കംവെക്കാനുള്ള ശ്രമമായി കരുതണമെന്നും ഇൗ സാഹചര്യത്തിൽ വീണ്ടും ശക്തമായ പ്രേക്ഷാഭവും പ്രവർത്തനപരിപാടികളും ആവിഷ്കരിക്കാൻ ഇരിട്ടിയിൽ നടന്ന തലശ്ശേരി-മൈസൂരു റെയിൽവേ ലൈൻ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. നിലമ്പൂർ-നഞ്ചേങ്കാട്, തലശ്ശേരി-മാനന്തവാടി-മൈസൂരു, തലശ്ശേരി-സുൽത്താൻ ബത്തേരി-മൈസൂരു എന്നീ മൂന്നു റൂട്ടുകൾ ഒരിക്കലും പ്രാവർത്തികമല്ലായെന്നത് വ്യക്തമായ സാഹചര്യത്തിൽ ദൂരം കുറഞ്ഞതും പാരിസ്ഥിതികപ്രശ്നങ്ങൾ തുലോംകുറഞ്ഞതുമായ ആക്ഷൻ കൗൺസിലിെൻറ സർവേ റിപ്പോർട്ട് പ്രകാരമുള്ള ലൈനാണ് കരണീയമെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇൗ സാഹചര്യത്തിൽ നിക്ഷിപ്ത താൽപര്യങ്ങൾക്ക് അറുതിവരുത്തി ജനപ്രതിനിധികളും സർക്കാറും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. തലശ്ശേരി, കൂത്തുപറമ്പ്, ശിവപുരം, പഴശ്ശി, തില്ലേങ്കരി, പായം, എടൂർ, കരിക്കോട്ടക്കരി, വാണിയപ്പാറ, പൂക്കളം, തിത്തിമത്തി, മൈസൂരു ഇൗ റൂട്ട് ഇരു സംസ്ഥാനങ്ങൾക്കും അംഗീകരിക്കാവുന്നതാണ്. കർണാടക സർക്കാർ ഇൗ ലൈനിന് വേണ്ട പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളും സ്ഥലം അക്വയർ ചെയ്ത് കൈമാറിയാൽ ഉത്തരകേരളത്തിെൻറ സ്വപ്നപദ്ധതി പ്രാവർത്തികമാകും. നിവേദനംകൊണ്ടും അനുകൂലസാഹചര്യം ഉണ്ടായില്ലെങ്കിൽ പാർലമെൻറ് മാർച്ചും ധർണയും നടത്താനും യോഗം തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ ആക്ടിങ് ചെയർമാൻ അഡ്വ. പി.സി. ചാക്കോ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കലവൂർ ജോൺസൺ, കൺവീനർമാരായ പി.പി. അബ്ദുൽ ഖാദർ, എൻ.വി. രവീന്ദ്രൻ, വിജയൻ ചാത്തോത്ത്, ബാബുരാജ് പായം, ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story