Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊ​മ്മ​ൽ​വ​യ​ലി​ൽ...

കൊ​മ്മ​ൽ​വ​യ​ലി​ൽ സി.​പി.​എം-​ –ബി.​ജെ.​പി സം​ഘ​ർ​ഷം: മൂ​ന്ന്​ പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
ത​ല​ശ്ശേ​രി: കൊ​മ്മ​ൽ​വ​യ​ലി​ൽ സി.​പി.​എം-​ബി.​ജെ.​പി സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന്​ വീ​ടു​ക​ൾ​ക്ക്​ നേ​രെ അ​ക്ര​മം. മൂ​ന്നു​പേ​ർ​ക്ക്​ പ​രി​േ​ക്ക​റ്റു. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ സ​ന​ൽ, വി​ഷ്​​ണു, സി.​പി.​എം അ​നു​ഭാ​വി​യാ​യ നി​ത (17) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും നി​ത​യെ ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. സി.​പി.​എം കോ​ടി​യേ​രി ന​ങ്ങാ​റ​ത്ത്​ പീ​ടി​ക ബ്രാ​ഞ്ച്​ അം​ഗം ര​വീ​ന്ദ്ര​ൻ, കോ​ടി​യേ​രി സൗ​ത്ത്​ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം രാ​ജീ​വ്​​കു​മാ​ർ, ക​ർ​ഷ​ക​മോ​ർ​ച്ച ത​ല​ശ്ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ്​ ആ​ക്ര​മി​ച്ച​ത്. വീ​ടു​ക​ളു​ടെ ജ​ന​ൽ​ഗ്ലാ​സ്​ ചി​ല്ലു​ക​ൾ അ​ക്ര​മ​ത്തി​ൽ ത​ക​ർ​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത്​ പൊ​ലീ​സ്​ ക്യാ​മ്പ്​ ചെ​യ്യു​ന്നു​ണ്ട്. ര​വീ​ന്ദ്ര​​െൻറ വീ​ടി​ന്​ നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ലാ​ണ്​ മ​ക​ൾ നി​ത​ക്ക്​ പ​രി​ക്കേ​റ്റ​ത്. രാ​ജീ​വ്​ കു​മാ​റി​​െൻറ വീ​ട്ടു​മു​റ്റ​​ത്ത്​ നി​ർ​ത്തി​യി​ട്ട കാ​റും ബൈ​ക്കും അ​ക്ര​മ​ത്തി​ൽ ത​ക​ർ​ന്നു. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 150ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി 35ാം വാ​ർ​ഡ്​ മ​ഹോ​ത്സ​വ​ത്തി​​െൻറ പ്ര​ചാ​ര​ണാ​ർ​ഥം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ കൊ​മ്മ​ൽ​വ​യ​ലി​ൽ വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര ന​ട​ന്നി​രു​ന്നു. ഘോ​ഷ​യാ​ത്ര അ​വ​സാ​നി​ച്ച​ശേ​ഷ​മാ​ണ്​ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story