Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅ​ഴീ​ക്ക​ൽ റോ​ഡി​ൽ ...

അ​ഴീ​ക്ക​ൽ റോ​ഡി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു

text_fields
bookmark_border
വ​ള​പ​ട്ട​ണം: വ​ള​പ​ട്ട​ണ​ത്ത് അ​ഴീ​ക്ക​ൽ റോ​ഡി​ൽ റെ​യി​ൽ​േ​വ അ​ടി​പ്പാ​ത​ക്കു​സ​മീ​പം ലോ​റി സ്​​റ്റാ​ൻ​ഡി​നോ​ട്​ ചേ​ർ​ന്ന് മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​െൻറ​യും വ​ള​പ​ട്ട​ണം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​െൻറ​യും മൂ​ക്കി​ന് താ​ഴെ​യാ​യി​ട്ടും ഭ​ര​ണ​സ​മി​തി​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല​ത്രെ. മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ നൂ​റ്​ മീ​റ്റ​റി​നു​ള്ളി​ലാ​ണ്​ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ത​ന്നെ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്ര​മാ​ക്കി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. പ​ഞ്ചാ​യ​ത്ത് ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്ക് പു​റ​േ​മ സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ പ്ലാ​സ്​​റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി മാ​ലി​ന്യം കൊ​ണ്ടു​ത​ള്ളു​ന്ന​തും പ​തി​വാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ മാ​ലി​ന്യം ത​ള്ളി​യ​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു. തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം എ​ന്ന​നി​ല​യി​ൽ മാ​ലി​ന്യം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് റോ​ഡി​നോ​ടു​ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ത​ന്നെ വീ​ണ്ടും മാ​ലി​ന്യം ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​തു​കാ​ര​ണം തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story