Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈ​ക്ക് യാ​ത്രി​ക​നെ...

ബൈ​ക്ക് യാ​ത്രി​ക​നെ കാ​ർ ഇ​ടി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു

text_fields
bookmark_border
മുണ്ടേരി: ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ കാർ ഇടിപ്പിച്ച് തട്ടിക്കൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ചു. ബൈക്കിൽ ചെക്കികുളം ഭാഗത്തേക്ക് പോകുകയായിരുന്ന ആറളം സ്വദേശി ഹാഷിമിനെയാണ് ഫോർഡ് ഫിഗോ കാറിലെത്തിയ നാൽവർസംഘം തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച ഉച്ചക്ക് 2.45ഒാടെയായിരുന്നു സംഭവം. മുണ്ടേരി ചിറക്ക് സമീപത്തുവെച്ചാണ് തട്ടിക്കൊണ്ടുപോയത്. മയ്യിൽ സ്റ്റേഷൻ പരിധിയിലെ തൈവളപ്പിലാണ് ഉപേക്ഷിച്ചത്. കുഴൽപണം തട്ടിപ്പറിച്ചതാണോയെന്നും തട്ടിക്കൊണ്ടുപോയ വ്യക്തി കുഴൽപണ കണ്ണിയിൽപെട്ടതാണോ എന്നും സംശയമുണ്ടെന്ന് എസ്‌.ഐ പി. ബിജു പറഞ്ഞു. ഇയാളുടെ കുഴൽപണ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. 5000 രൂപയിൽ താഴെ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് ഹാഷിം പൊലീസിനോട് പറഞ്ഞത്. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, സിറ്റി സി.ഐ കെ.വി. പ്രമോദ്, ചക്കരക്കൽ എസ്.ഐ പി. ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story