Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാ​മ​ന്ത​ളി മാ​ലി​ന്യ...

രാ​മ​ന്ത​ളി മാ​ലി​ന്യ പ്ര​ശ്നം: സ​മ​രം 23ാം ദി​വ​സ​ത്തി​ലേ​ക്ക്​

text_fields
bookmark_border
പ​യ്യ​ന്നൂ​ർ: 23ാം ദിവസത്തിലേക്ക്​ കടന്ന രാ​മ​ന്ത​ളി​യി​ലെ മാ​ലി​ന്യ സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി രാ​മ​ന്ത​ളി സെൻറ​റി​ൽ ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ചു. രാ​മ​ന്ത​ളി​യി​ലെ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന നാ​വി​ക അ​ക്കാ​ദ​മി​യി​ലെ മാ​ലി​ന്യ പ്ലാ​ൻ​റ്​ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി നേ​വ​ൽ അ​ക്കാ​ദ​മി ഗേ​റ്റി​നു​മു​ന്നി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് സ​തീ​ശ​ൻ പാ​ച്ചേ​നി ഉ​പ​വ​സി​ച്ച​ത്. ഉ​പ​വാ​സ സ​മ​രം അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ഡി.​കെ. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി, കെ. ​പ്ര​ഭാ​ക​ര​ൻ, സി. ​ര​ഘു​നാ​ഥ്, എ​ൻ. രാ​മ​കൃ​ഷ്ണ​ൻ, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡ്വ. റ​ഷീ​ദ് ക​വ്വാ​യി, ബ്രി​ജേ​ഷ് കു​മാ​ർ, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ര​ജ​നി ര​മാ​ന​ന്ദ്, എ​സ്. ഷു​ക്കൂ​ർ ഹാ​ജി, ബി. ​സ​ജി​ത്ത്​​ലാ​ൽ, എം.​വി. കോ​ര​ൻ മാ​സ്​​റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ.​സി. ഭാ​സ്ക​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​കീ​ട്ട്​ മാ​ലി​ന്യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക കു​ഞ്ഞി​പാ​ർ​വ​തി അ​മ്മ സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക് നാ​ര​ങ്ങ​നീ​ര്​ ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story